നോണ്‍ സ്‌റ്റോപ്പ് ഒഡീഷ, രണ്ട് താരങ്ങളെ കൂടി റാഞ്ചി

Image 3
FootballISL

ഐഎസ്എല്ലിലേക്ക് രണ്ട് യുവതാരങ്ങളെ കൂടി സ്വന്തമാക്കി ഒഡീഷ എഫ്‌സി. ഐലീഗ് ക്ലബ് ഐസ്വാള്‍ താരങ്ങളായ ഐസക് വാന്‍ലാല്‍റുത്‌ഫെല, പോള്‍ റാംഫെങ്സായവ എന്നി മധ്യനിര താരങ്ങളാണ് ഭുവനേശ്വറില്‍ എത്തുന്ന

ഇരുപതുകാരനായ ഐസകും പതിനെട്ടുകാരനായ പോളും ഐസ്വാള്‍ എഫ്സിയില്‍ ഒരുമിച്ച് പന്തുതട്ടിയ താരങ്ങളാണ്. കഴിഞ്ഞ ഐ ലീഗ് സീസണ്‍ അവസാനത്തോടെ തന്നെ ഈ താരങ്ങളുമായി ഒഡീഷ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

മധ്യനിര താരണ് ഐസക് വാന്‍ലാല്‍റുവത്‌ഫെല. പോള്‍ ആകട്ടെ ഫോര്‍വേഡാണ്. 21കാരനായ പോള്‍ ഐസാളിന്റെ റിസേര്‍വ്‌സ് ടീമിലൂടെ വളര്‍ന്നു വന്ന താരമാണ്. അവസാന സീസണുകളില്‍ ഐ ലീഗില്‍ ഐസാളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ബെംഗളൂരു എഫ് സി താരമായിരുന്നു പോള്‍. മുമ്പ് കേരളത്തിന്റെ അക്കാദമിയായ റെഡ്സ്റ്റാര്‍ അക്കാദമിയുടെയും താരമായിരുന്നു ഐസക്. റെഡ് സ്റ്റാറിലെ മികച്ച പ്രകടനമായിരുന്നു ഐസകിനെ ബെംഗളൂരു എഫ് സിയില്‍ എത്തിച്ചത്.