നമ്മുടെ ഓരോ നീക്കവും മെസിക്ക് കാണാനാവും, റെക്കോർഡ് നേട്ടത്തിൽ മെസിക്ക് പ്രശംസയുമായി ഒബ്ലാക്ക്

Image 3
FeaturedFootballLa Liga

ലോകഫുട്ബോളിൽ നിലവിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്ലൊവേനിയൻ ഗോൾകീപ്പർ യാൻ ഒബ്ലാക്ക്.  അത്ലറ്റിക്കോ മാഡ്രിഡിനായി മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ ദശാബ്ദങ്ങളിലായി ഗോൾപോസ്റ്റിൽ വന്മതിലായി  ഒബ്ലാക്കിനെ കാണാനാവും. ലാലിഗയിൽ സൂപ്പർതാരങ്ങൾക്കെതിരെയെല്ലാം മികച്ച പ്രകടനം നടത്താൻ ഒബ്ലാക്കിന് തന്റെ കരിയറിൽ സാധിച്ചിട്ടുണ്ട്.

സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,ലൂയിസ് സുവാരസ്,കരിം ബെൻസിമ, അന്റോയിൻ ഗ്രീസ്മാൻ, ക്രിസ്ത്യാനോ റൊണാൾഡോ എന്നീ താരങ്ങൾക്കെതിരെ മികച്ച പ്രകടനം നടത്താൻ ഒബ്ലാക്കിന് സാധിച്ചിട്ടുണ്ട്. സൂപ്പർതാരം  ലയണൽ മെസിയുടെ വിസ്മയ പ്രകടനങ്ങളെക്കുറിച്ചും ഒബ്ലാക്കിന് മികച്ച അഭിപ്രായമാണുള്ളത്.  പെലെയുടെ സന്റോസിന് വേണ്ടി  643 ഗോളുകളെന്ന  ലോകറെക്കോർഡ് തകർത്തതിനെക്കുറിച്ച് സംസാരിക്കാനും ഒബ്ലാക്ക് സമയം കണ്ടെത്തി.

സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ലയണൽ മെസിയെക്കുറിച്ച് ഒബ്ലാക്ക് മനസു തുറന്നത്. ലാലിഗ അംബാസ്സഡർ എന്ന നിലയിൽ  ബുഡ്വൈസറിന്റെ മെസിയുടെ 644 ഗോൾ സെലിബ്രേഷന്റെ ഭാഗമായാണ് ഒബ്ലാക്കുമായി അഭിമുഖം സംഘടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാരം ലയണൽ മെസിയാണെന്നാണ് ഒബ്ലാക്കിന്റെ വിലയിരുത്തൽ. ഗോൾകീപ്പറുടെ ചലനങ്ങളെ നിരീക്ഷിക്കാനുള്ള ലയണൽ മെസിയുടെ കഴിവിനെയും ഒബ്ലാക്ക് പ്രശംസിച്ചു.

“അദ്ദേഹമെന്റെ കാലുകളെയാണ് ശ്രദ്ദിക്കാറുള്ളത്. ഞാൻ ഒരു ചുവട് മാറ്റിയാൽ  അദ്ദേഹമത് കാണുകയും മറുഭാഗത്തേക്ക് ഷൂട്ട്‌ ചെയ്യുകയും ചെയ്യും.അതു കൊണ്ടുതന്നെയാണ് അദ്ദേഹം മികച്ചതാകുന്നതും. ഇതു കൊണ്ടുതന്നെയാണ് അദ്ദേഹം കൂടുതൽ ബുദ്ദിമുട്ടേറിയവനാകുന്നതും. അദ്ദേഹമൊരിക്കലും അത് പുറത്ത്  കാണിക്കാറില്ലെങ്കിലും അദ്ദേഹം നമ്മെ തന്നെ ശ്രദ്ദിക്കാറുണ്ട്. നമ്മുടെ മേലെ എപ്പോഴും അദ്ദേഹത്തിന്റർ ഒരു കണ്ണുണ്ടായിരിക്കും.  അദ്ദേഹത്തിന്റെ കണ്ണുകൾ പന്തിലാണെങ്കിലും ഒപ്പം നിങ്ങളെയും അദ്ദേഹത്തിനു കാണാനാവും. അദ്ദേഹത്തിനെല്ലാം കാണാനാവുമെന്നാണ് എനിക്ക് തോന്നുന്നത്.  ഇപ്പോഴും അദ്ദേഹം തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചതാരം.” ഒബ്ലാക് പറഞ്ഞു.