നെയ്മറുടെ അമ്മയ്ക്ക് ‘പണികിട്ടി’, 22കാരനുമായുളള ബന്ധം ഉപേക്ഷിച്ചു

Image 3
Football

കഴിഞ്ഞ ആഴ്ച്ച ഫുട്‌ബോള്‍ ലോകത്ത് നിന്നുളള കൗതുകകരമായ വാര്‍ത്തകളിലൊന്ന് നെയ്മറുടെ നെയ്മറുടെ അമ്മയെ കുറിച്ചുളളതായിരുന്നു. നെയ്മറുടെ ആരാധകനായ 22കാരനെ പങ്കാളിയാക്കിയതോടെയാണ് അമ്മ വാര്‍ത്തകളില്‍ നിറഞ്ഞത്. നെയ്മറുടെ കടുത്ത ആരാധകനായിരുന്നു ഇദ്ദേഹമെന്നതാണ് ഏറെ കൗതുകരം. അമ്മയുടെ പങ്കാളിയ്ക്ക് ആശംസകള്‍ നേര്‍ത്ത് സാക്ഷാല്‍ നെയ്മര്‍ തന്നെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ ഇവര്‍ ബന്ധം പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ഗാനുരാഗിയാണ് ഈ യുവാവ് എന്ന് മനസിലാക്കിയതോടെ നെയ്മറുടെ അമ്മ ബന്ധത്തില്‍ നിന്നും പിന്മാറി എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നെയ്മറുടെ അമ്മയ്ക്കൊപ്പമുള്ള ബന്ധത്തിന് മുന്‍പ് പിഎസ്ജി താരത്തിന്റെ പേഴ്സണല്‍ ഷെഫ് ഉള്‍പ്പെടെയുള്ളവരുമായി തിയാഗോയ്ക്ക് ബന്ധമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിയന്‍ നടനും, സറ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ കാര്‍ലിനോസ് മയിയുമായും തിയാഗോ അടുപ്പത്തിലായിരുന്നു.

നേരത്തെ, നെയ്മറുടേയും തിയാഗോയുടേയും ചിത്രങ്ങള്‍ നെയ്മറിന്റെ അമ്മ നദൈന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സ്വവര്‍ഗാനുരാഗിയാണ് യുവാവ് എന്ന് തിരിച്ചറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ നദൈനില്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ബ്രസീലിലെ തന്റെ വീട്ടിലേക്ക് തിയാഗോ മടങ്ങി പോയതായും പറയുന്നു.

2020 ഫെബ്രുവരിയിലാണ് ഇരുവരുടേയും പ്രണയത്തിന് തുടക്കമിട്ടത്. നെയ്മറുടെ ജന്മദിനാഘോഷത്തിനിടയില്‍ പരിചയപ്പെട്ടപ്പോഴായിരുന്നു അത്.