ഭുംറ പിന്മാറിയതിന് പിന്നിലുളള കാരണം പുറത്ത്

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്നും തുടര്‍ന്ന് വരുന്ന ഏകദിന പരമ്പരയില്‍ നിന്നും ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ഭുംറ പിന്മാറിയതിന് പിന്നിലെ കാരണം പുറത്ത്. വിവാദ സംബന്ധമായി ഒരുക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ താരം മത്സരങ്ങളില്‍ നിന്ന് പിന്മാറിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

നേരത്തെ വ്യക്തിപരമായ കാരണങ്ങളാല്‍ ഭുംറ ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്മാറിയെന്നാണ് ബിസിസിഐ അറിയിച്ചത്. ഭുംറയ്ക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നില്ല. ഇതോടെയാണ് ഇക്കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചത്.

ഭുംറയുടെ വിവാഹം ഈ മാസമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെസമയം ഭുംറയുടേയോ, ബിസിസിഐയുടേയോ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

അതേസമയം നാലാം നാലാം ടെസ്റ്റിന് തുടക്കമാകുന്നത്. മൂന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം തന്നെയാണ് നാലാം ടെസ്റ്റിന് വേദിയാകുന്നത്. പരമ്പര 2-1ന് ഇന്ത്യ മുന്നിലാണ്. മത്സരം സമനില പിടിച്ചാല്‍ തന്നെ പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇന്ത്യ യോഗ്യത നേടും.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ട് ഇന്ത്യയില്‍ ടി20, ഏകദിന പരമ്പരയും കളിക്കുന്നുണ്ട്. അതിന് ശേഷം ഇന്ത്യ ഐപിഎല്ലിലേക്ക് തിരിയും.

You Might Also Like