ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരത്തെ പ്രവചിച്ച് ഇന്ത്യന്‍ താരങ്ങള്‍

ഐപിഎള്‍ 14ാം സീസണിലെ താരലേലത്തില്‍ ഏറ്റവും വിലയേറിയ താരമാരാകും എന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആശിഷ് നെഹ്‌റ. ബംഗ്ലാദേശിന്റെ ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാകും കോടികള്‍ വാരിക്കൂട്ടുക എന്നാണ് നെഹ്‌റ വിലയിരുത്തുന്നത്.

കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു നെഹ്‌റ. ലേലത്തിലെ പ്രധാന ആകര്‍ശകങ്ങളായ ഗ്ലെന്‍ മാക്‌സ്വെല്‍, ക്രിസ് മോറിസ് എന്നിവരെ ഷാ്ക്കിബ് മറികടക്കുമെന്നും നെഹ്‌റ ഉറപ്പുപറയുന്നു.

ഷാക്കിബിനെ ടീമിലെത്തിക്കുന്നതിലൂടെ ആ ടീം കൂടുതല്‍ സന്തുലിതമാകുമെന്നും അവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നും കൂട്ടിചേര്‍ത്തു.

അതേ സമയം ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ താരമാകുമെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുടെ പ്രവചിക്കുന്നു. മാക്‌സ്വെല്ലിനായി പല ടീമുകളും രംഗത്തുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഡിമാന്‍ഡ് ഇക്കുറി കുതിച്ചുയരുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

You Might Also Like