ഇന്ത്യയില്‍ തങ്ങുന്നത് ദുരന്തമാകും, വില്യംസും കൂട്ടരും മറ്റൊരു രാജ്യത്തേക്ക് ചേക്കേറി

കോവിഡ് അതിവേഗം പടരുന്നതിനിടെ ഇന്ത്യയില്‍ തുടരുന്ന സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ഐ.പി.എല്ലിലെ ന്യൂസിലന്‍ഡ് താരങ്ങളും രാജ്യം വിട്ടു. നിലവില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ക്വാറന്‍ഡീനില്‍ കഴിയുന്ന മാലിദ്വീപിലേക്കാണ് കെയ്ന്‍ വില്യംസണ്‍ അടങ്ങുന്ന ന്യൂസിലന്‍ഡ് സംഘവും

ഹൈദരാബാദ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍, ചെന്നൈ താരം മിച്ചല്‍ സാന്റ്നര്‍, ബാംഗ്ലൂര്‍ താരം കൈല്‍ ജയ്മിസന്‍, ചെന്നൈ ടീമിന്റെ ഫിസിയോ ടോമി സിംസെക് എന്നിവരാണ് മാലിദ്വീപിലേക്ക് പോയത്.

അതെസമയം ഇന്ത്യ വിടുന്നതിന് തൊട്ട് മുമ്പ് കൊല്‍ക്കത്തയ്ക്കായി കളിക്കുന്ന ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സെയ്ഫെര്‍ട്ടിന് കൊവിഡ് പോസിറ്റീവായത് അദ്ദേഹത്തിന്റെ യാത്ര മുടക്കി. ഇതോടെ സെഫെര്‍ട്ട് ഇന്ത്യയില്‍ ഒറ്റപ്പെട്ടു. അഹമ്മദാബാദിലുള്ള സെയ്ഫെര്‍ട്ടിനെ ചെന്നൈയിലെത്തിച്ച് ചികില്‍സിക്കും എന്നാണ് റിപ്പോര്‍ട്ട്.

മേയ് 10 വരെ ഡല്‍ഹിയില്‍ തങ്ങിയ ശേഷം യുകെയിലേക്കു പോകാനിരിക്കെയാണ് ഇവര്‍ നേരത്തെ ഇന്ത്യ വിട്ടത്. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിദേശ താരങ്ങളുടെ മടക്കയാത്ര പ്രതിസന്ധിയിലാണ്.

ഓസീസ് താരങ്ങളെ ഇന്ത്യയില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ബി.സി.സി.ഐയുടെ ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം ഇംഗ്ലണ്ട് താരങ്ങളെല്ലാം തന്നെ നാട്ടില്‍ മടങ്ങിയെത്തി.

You Might Also Like