അഫ്രിക്കന്‍ രാജ്യന്തര താരത്തെ സ്വന്തമാക്കാനൊരുങ്ങി ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

അഫ്രിക്കന്‍ ഭൂകണ്ഡത്തില്‍ നിന്നും ഒരു രാജ്യന്തര താരത്തെ സ്വന്തമാക്കാനൊരുങ്ങി ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മൗറിറ്റാനിയന്‍ ദേശീയ ടീം അംഗം ഖസ്സ കാമാറയെ ടീമിലെത്തിക്കാന്‍ ആണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ശ്രമിക്കുന്നത്. കായിക മാധ്യമമായ ഖേല്‍ നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്

ഡിഫിന്‍സിവ് മിഡ്ഫീല്‍ഡറായും സെന്റര്‍ മിഡ്ഫീല്‍ഡറായും ഒരുപോലെ കളിക്കാന്‍ കഴിവുള്ള താരമാണ് ഖസ്സ. ഇരുപത്തിയേഴുകാരനായ താരം 2019 ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മൗറിറ്റാനിയയുടെ കുന്തമുനയായിരുന്നു.

ഫ്രാന്‍സില്‍ ജനിച്ച കാമാറ ഫ്രഞ്ച് ലീഗ് 2 ക്ലബ്ബായ ഇഎസ് ട്രോയിസിന്റെ ബി ടീമിലൂടെയാണ് പ്രെഷണ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയത്. തുടര്‍ന്ന് ഒന്നിലധികം ഫ്രഞ്ച് ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ച താരം ഗ്രീക്ക് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ കസാന്റെ എഫ്‌സിക്കു വേണ്ടിയാണ് അവസാനമായി ബൂട്ട് അണിഞ്ഞത്.

നിലവില്‍ ഐഎസ്എല്ലിനായി മികച്ച മുന്നൊരുക്കമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തുന്നത്. സ്പാനിഷ് യുവ പരിശീലകന്‍ ജെറാര്‍ഡ് നസിനെ നേരത്തെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായി നിയമിച്ചിരുന്നു. വെറും മുപ്പത്തിയഞ്ചു വയസ്സ് മാത്രം പ്രായമുള്ള ജെറാര്‍ഡ് മുന്‍പ് ലിവര്‍പൂള്‍ യൂത്ത് ടീമിന്റെയും സീനിയര്‍ ടീമിന്റയും കോച്ചിങ് സ്റ്റാഫില്‍ അംഗമായിരുന്നു.