മറ്റൊരു ജിങ്കന്‍ നോര്‍ത്ത് ഈസ്റ്റില്‍ ജനിയ്ക്കുമോ?, ഗോവന്‍ താരം വലയില്‍

Image 3
FootballISL

ചര്‍ച്ചില്‍ ബ്രദേശ്‌സ് പ്രതിരോധ താരം പോനിഫ് വാസിനെ സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മൂന്ന് വര്‍ഷത്തേയ്ക്കാണ് പോനിഫുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

ഇതാദ്യമായിട്ടാണ് ഗോവന്‍ താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കരാര്‍ നേടുന്നത്. 2022 വരെ പോനിഫ് ഇതോടെ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ബൂട്ടുകെട്ടാം. 27കാരനായ ഗോവന്‍ സീസ അക്കാദമി പ്രൊഡക്റ്റാണ്.

സ്‌പോട്ടിംഗ് ക്ലബ് ഡി ഗോവ, ഫത്തേ ഹൈദരാബാദ് തുടങ്ങിയ ക്ലബുകള്‍ക്കായും പോനിഫ് കളിച്ചിട്ടുണ്ട്. ചര്‍ച്ചിലിനായി 13 മത്സരങ്ങലാണ് പോനിഫ് ബൂട്ടുകെട്ടിയത്. ഒരു ഗോളും ഈ പ്രതിരോധ താരം നേടിയിരുന്നു.

പരിക്കാണ് പോനിഫിന് കരിയറില്‍ പലപ്പോഴും തിരിച്ചടിയായത്. നോര്‍ത്ത് ഈസ്റ്റില്‍ തിളങ്ങാനുളള മികച്ച അവസരമാണ് യുവതാരത്തിന് ലഭിച്ചിരിക്കുന്നത്.