അര്‍ജുന്റെ വില കൂടി, താരലേലത്തില്‍ നേട്ടമുണ്ടാക്കി സച്ചിന്റെ മകന്‍

ഐപിഎല്‍ താരലേലത്തില്‍ രണ്ടാം തവണയും സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 30 ലക്ഷം രൂപയ്ക്കാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
20 ലക്ഷമായിരുന്നു അര്‍ജുന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണിലും 20 ലക്ഷത്തിനായിരുന്നു അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. എന്നാല്‍ ഗുജറാത്ത് ലയണ്‍സ് 25 ലക്ഷം എന്ന് ഇത്തവണ കയറ്റി വിളിച്ചതോടെ മുംബൈയ്ക്ക് അര്‍ജുനായി 30 ലക്ഷം രൂപ മുടക്കേണ്ടി വന്നു.
അതേസമയം, ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ അണ്‍സോള്‍ഡായി. കരുണ്‍ നായര്‍ വീണ്ടും രാജസ്ഥാനിലെത്തി. 1.4 കോടിക്കാണ് മലയാളി ടീമിലെത്തിയത്. ആര്‍സിബി ശ്രമം നടത്തിയെങ്കിലും വില ഉയര്‍ന്നപ്പോള്‍ പിന്മാറി. ഇംഗ്ലീഷ് ഔള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിസ്. 3.6 കോടിയാണ് ചെന്നൈ മൂടക്കിയത്. ആര്‍സിബി കനത്ത വെല്ലുവിളി ഉയര്‍ത്തി.
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജേഴ്സിയണിയും 1.9 കോടിക്കാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യഘട്ടത്തില്‍ താരം തഴയപ്പെട്ടിരുന്നു. ആദ്യഘട്ട ലേലത്തില്‍ ഫ്രാഞ്ചേസികള്‍ താല്‍പര്യം കാണിക്കാതിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷമാണ് ഹൈദരാബാദ് മുടക്കിയത്.