അവസരങ്ങള്‍ നല്‍കൂ, ഞാന്‍ കാലിസിനേയോ വാട്‌സനേയോ പോലെ ആകാം, ആ ഇന്ത്യന്‍ താരം പറയുന്നു

Image 3
CricketTeam India

ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ താരം വിജയ് ശങ്കര്‍. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാന്‍ നാലാമനായോ അഞ്ചാമനായോ അവസരം നല്‍കണമെന്നാണ് വിജയ് ശങ്കര്‍ അഭ്യര്‍ത്ഥിക്കുന്നത്. കൂടുതല്‍ റണ്‍സ് നേടാന്‍ ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കണമെന്നും അങ്ങനെ ആയാല്‍ ജാക്ക് കാലിസിനെയും ഷെയ്ന്‍ വാട്‌സനെയോ പോലെയാകാന്‍ തനിക്ക് സാധിക്കുമെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

‘കൂടുതല്‍ റണ്‍സ് നേടാന്‍ ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കണം. എന്നുവെച്ച് ഓപ്പണ്‍ ചെയ്യണമെന്നല്ല ഞാന്‍ പറയുന്നത്. നാലാമനായോ അഞ്ചാമനായോ അവസരം നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്, എന്നിട്ടും എനിക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ലയെങ്കില്‍ എന്നെ ഒഴിവാക്കാം എനിക്കതില്‍ ഖേദമുണ്ടാകില്ല.’

‘ഞാന്‍ ഓള്‍റൗണ്ടറാണ്, എന്നാല്‍ ഞാന്‍ അറിയപ്പെടുന്നത് എന്റെ ബാറ്റിംഗ് കൊണ്ടാണ്. ഞാന്‍ ഒരു ഓള്‍റൗണ്ടറായതുകൊണ്ട് ആറാമനായോ ഏഴാമനായോ ബാറ്റ് ചെയ്യണമെന്നില്ല. കാലിസിനെയും വാട്‌സനെയോ പോലെയാകാന്‍ എനിക്ക് സാധിക്കും. അവര്‍ ബോള്‍ ചെയ്യുന്നതിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും മൂന്നാമനായി ബാറ്റിംഗിനിറങ്ങുകയും ചെയ്യുന്നു. ടോപ്പ് ഓര്‍ഡറില്‍ റണ്‍സ് നേടാനും വിക്കറ്റ് നേടാനും എനിക്ക് സാധിച്ചാല്‍ അത് ടീമിനും ഗുണകരമാണ.്’

‘ഒരു ക്രിക്കറ്ററെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ ഞാന്‍ പുറത്തെടുത്തുകൊണ്ടിരിക്കണം. ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നെങ്കില്‍ മാത്രമേ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങുകയുള്ളൂ. മധ്യനിരയില്‍ കൂടുതല്‍ സമയം ലഭിച്ചാല്‍ മാത്രമേ എനിക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കൂ ‘ വിജയ് ശങ്കര്‍ പറഞ്ഞു.