ബോള്‍ട്ട് പിന്മാറി, നാല് സ്പിന്നര്‍മാരുമായി ന്യൂസിലന്‍ഡ്, ചിലത് തെളിയ്ക്കണം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസീലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. നാല് സ്പിന്നര്‍മാര്‍ ടീമില്‍ ഉള്‍പ്പെട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അജാസ് പട്ടേല്‍, വില്‍ സോമര്‍വില്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും ന്യൂസീലന്‍ഡ് ടീമില്‍ ഉള്‍പ്പെട്ടു.

കൂടാതെ പാര്‍ട്ട് ടൈംസ് പിന്നര്‍ ഗ്ലെന്‍ ഫിലിപ്‌സിനും ടീമില്‍ ഇടം ലഭിച്ചു. അതേസമയം, പേസര്‍ ട്രെന്റ് ബോള്‍ട്ടും ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നറിയിച്ചു. ബയോബബിളില്‍ കഴിയാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും പിന്മാറ്റം.

നിലവിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസീലന്‍ഡ് ടി-20, ടെസ്റ്റ് പരമ്പരകള്‍ക്കായാണ് ഇന്ത്യയിലെത്തുക. ഏത് വിധേനയും ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് മുന്നൊരുക്കം നടത്തുന്നത്.

ഈ മാസം 17ന് ടി-20 പരമ്പരയോടെ അവരുടെ പര്യടനം ആരംഭിക്കും. നവംബര്‍ 25, ഡിസംബര്‍ 3 തീയതികളിലാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുക. ഈ പരമ്പര മുതല്‍ രാഹുല്‍ ദ്രാവിഡാവും ഇന്ത്യന്‍ ടീം പരിശീലകന്‍ എന്ന പ്രത്യേകതയും ഉണ്ട്.

New Zealand Test squad: Kane Williamosn (c), Tom Blundell (wk), Devon Conway, Kyle Jamieosn, Tom Latham, Henry Nicholls, Ajaz Patel, Glenn Phillips, Rachin Ravindra, Mitchell Santner, Will Somerville, Tim Southee, Ross Taylor, Will Young, Neil Wagner

You Might Also Like