അവന്‍ കളിയ്ക്കും, കൊല്‍ക്കത്തയ്ക്ക് സന്തോഷ വാര്‍ത്ത

Image 3
CricketIPL

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാലാം പതിപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തേടി ആശ്വാസ വാര്‍ത്ത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണറും ഇടംകൈയ്യന്‍ ബാറ്റ്സ്മാനുമായ നിതീഷ് റാണ കോവിഡ് മുക്തനായി.

മാര്‍ച്ച് 21 ന് ടീമിനൊപ്പം ചേരാനൊരുങ്ങുമ്പോള്‍ ഹോട്ടലില്‍ വെച്ചുനടത്തിയ ടെസ്റ്റിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. റാണ ഉടന്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങും.

2018-ലാണ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്കായി എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയ നിതീഷ് റാണ 14 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 352 റണ്‍സടിച്ചിരുന്നു. 87 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

അടുത്തയാഴ്ച ആരംഭിക്കുന്ന ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സിന്റെ ആദ്യ എതിരാളി. രണ്ടുതവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.