ജയേഷ് റാണ എടികെ വിടുന്നു, റാഞ്ചുന്നത് ഈ ക്ലബ്

ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയുടെ ഇന്ത്യന്‍ സൂപ്പര്‍ താരം ജയേഷ് റാണ ക്ലബ് വിടുന്നതായി റിപ്പോര്‍ട്ട്. മറ്റൊരു ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജയേഷിനെ സ്വന്തമാക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ സീസണ്‍ അവസാനത്തോടെ നോര്‍ത്ത് ഈസ്റ്റ് വിട്ട റീഡിമിന്റെ പകരക്കാരനായാണ് ജയേഷിനെ നോര്‍ത്ത് ഈസ്റ്റ് പരിഗണിക്കുന്നത്.

ഇരു വിങ്ങുകളിലും ഒരുപോലെ വഴങ്ങുന്ന ജയേഷിനെ സ്വന്തമാക്കാനായാല്‍ നോര്‍ത്ത് ഈസ്റ്റിന് മുതല്‍കൂട്ടാകും. ചെന്നൈയിന്‍ എഫ്സിയിലൂടെ ഐഎസ്എല്ലിലേക്ക് എത്തിയ ജയേഷ് കഴിഞ്ഞ മൂന്ന് സീസണുകളിലും എ ടി കെ നിരയില്‍ സ്ഥിര സാന്നിധ്യമാണ്. ഈ വരുന്ന മാസത്തോടെ എ ടി കെയിലെ കരാര്‍ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നോര്‍ത്ത് ഈസ്റ്റ് താരത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചത്.

കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി 18 മത്സരങ്ങള്‍ കളിച്ച ജയേഷ് ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഐസ്വോളില്‍ നിന്നാണ് നിതീഷ് എടികെയിലെത്തിയത്. 69 ഐഎസ്എല്‍ മത്സരങ്ങള്‍ ഇതിനോടകം ജയേഷ് കളിച്ച് കഴിഞ്ഞു.

You Might Also Like