ഓഗ്‌ബെചെയ്ക്ക് ഒപ്പം കളിക്കാന്‍ കാത്തിരിക്കുന്നുവെന്ന് നിഷു, ‘ബ്ലാസ്റ്റേഴ്‌സിലെ 19കാരന്‍ അമ്പരപ്പിച്ചു’

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സില്‍ തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സുമായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ട നിഷു കുമാര്‍. ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്ന മണിപ്പൂരി കൗമാര താരം ജിക്‌സണ്‍ സിംഗിനെയാണ് നിഷു ഏറെ ഇഷ്ടപ്പെടുന്നത്. 19 വയസ്സ് മാത്രമുളളുവെങ്കിലും കഴിഞ്ഞ സീസണില്‍ ജിക്ക്‌സണ്‍ മികച്ച കളിയാണ് പ്രതിരോധ നിരയില്‍ കെട്ടഴിച്ചതെന്ന് നിഷു പറയുന്നു.

അതെസമയം ബ്ലാസ്റ്റേഴ്‌സില്‍ ബര്‍ത്തലോമിയോ ഓഗ്ബെച്ചേ, സഹല്‍ അബ്ദുല്‍ സമദ്, രാഹുല്‍ കെ പി, ജെസ്സെല്‍, സത്യാസെന്‍ തുടങ്ങിയവര്‍ക്കൊപ്പം കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി.

‘കേരള ബ്ലാസ്റ്റേഴ്‌സില്‍ ജീക്‌സണ്‍ സിംഗാണ് എന്റെ ഇഷ്ട താരം. കഴിഞ്ഞ സീസണില്‍ നന്നായി കളിക്കാന്‍ അവന് കഴിഞ്ഞിരുന്നു. വളരെ ശാന്തനും ശക്തനുമായ കളിക്കാരനാണദ്ദേഹം, ഒരു മികച്ച ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ക്ക് വേണ്ട എല്ലാ ക്വാളിറ്റിയും അദ്ദേഹത്തിനുണ്ട്. ബര്‍ത്തലോമിയോ ഓഗ്ബെചെ, സഹല്‍ അബ്ദുല്‍ സമദ്, രാഹുല്‍ കെ പി, ജെസ്സെല്‍, സത്യാസെന്‍ തുടങ്ങിയവരുടെ കൂടെ കളിക്കാനുള്ള അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്’ നിഷു പറയുന്നു.

ബ്ലാസ്റ്റേഴ്‌സ് വിട്ട് മുംബൈ സിറ്റിയിലേക്ക് ചേക്കേറി എന്ന് സൂചനയുളള ഓഗ്‌ബെചെയെ നിഷു കുമാര്‍ പേരെടുത്ത് പറഞ്ഞത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സില്‍ തുടരും എന്നതിന് സൂചനയായിട്ടാണ് ചിലര്‍ നിഷു കുമാറിന്റെ ഈ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ ഇന്ത്യയിലെ എല്ലാ ഫുട്‌ബോള്‍ കളിക്കാര്‍ക്കും ആഗ്രഹമുണ്ടെന്ന് പറയുന്ന നിഷു പ്രൊഫഷണലായി കളിക്കാന്‍ തുടങ്ങിയ കാലത്തു തന്നെ ബ്ലാസ്റ്റേഴ്‌സിനായി ഒരിക്കല്‍ കളിക്കണമെന്നത് താന്‍ തീരുമാനിച്ചിരുന്നതായും വെളിപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡിറക്ടറായ കരോലിസ് സ്‌കിന്‍കിസിനോടും ഇതിനെ കുറിച്ച് താന്‍ സംസാരിച്ചിരുന്്‌നതായും അദ്ദേഹം ഇക്കാര്യം കേട്ടപ്പോള്‍ അമ്പരന്ന് പോയതായും നിഷു പറയുന്നു,