അക്കാര്യം എസ്ഡിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം അമ്പരന്ന് പോയി, നിഷുവിന്റെ വെളിപ്പെടുത്തല്‍
കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയ സൂപ്പര്‍ താരമാണ് നിഷു കുമാര്‍. ഉദ്ദേശം അഞ്ച് കോടി രൂപ മുടക്കിയാണ് നിഷു കുമാറിനെ ബംഗളൂരു എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലെത്തിച്ചത്. പ്രതിരോധ നിരയിലെ കരുത്തനായ ഈ 22കാരനുമായി നാല് വര്‍ഷത്തെ കരാറിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഒപ്പ് വെച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ നിഷുവുമായി ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്‍ഡ് കോച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു തത്സമയ അഭിമുഖം നടത്തിയിരുന്നു. ആ അഭിമുഖത്തില്‍ നിഷു വെളിപ്പെടുത്തിയ ഒരു കാര്യം ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയല്‍ ചര്‍ച്ചാവിഷയമാണ്.
ബ്ലാസ്റ്റേഴ്സിനായി കളിക്കാന്‍ ഇന്ത്യയിലെ എല്ലാ ഫുട്ബോള്‍ കളിക്കാര്‍ക്കും ആഗ്രഹമുണ്ടെന്നാണ് നിഷു പറയുന്നത്. പ്രൊഫഷണലായി കളിക്കാന്‍ തുടങ്ങിയ കാലത്തു തന്നെ ബ്ലാസ്റ്റേഴ്സിനായി ഒരിക്കല്‍ കളിക്കണമെന്ന് താന്‍ തീരുമാനിച്ചിരുന്നതായും നിഷു വെളിപ്പെടുത്തി.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിങ് ഡിറക്ടറായ കരോലിസ് സ്‌കിന്‍കിസിനോടും ഇതിനെ കുറിച്ച് താന്‍ സംസാരിച്ചിരുന്നതായും അദ്ദേഹം ഇക്കാര്യം കേട്ടപ്പോള്‍ അമ്പരന്ന് പോയതായും നിഷു പറയുന്നു. ഇതുവരെ ഐഎസ്എല്‍ കിരീടം പോലും നേടിയിട്ടില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുളള സ്വാധീനത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതാണ് നിഷുവിന്റെ ഈ വാക്കുകള്‍.
കേരള ബ്ലാസ്റ്റേഴ്സില്‍ തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്താനും നിഷു കുമാര്‍ മറന്നില്ല. ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന മണിപ്പൂരി കൗമാര താരം ജിക്സണ്‍ സിംഗിനെയാണ് നിഷു ഏറെ ഇഷ്ടപ്പെടുന്നത്. 19 വയസ്സ് മാത്രമുളളുവെങ്കിലും കഴിഞ്ഞ സീസണില്‍ ജിക്ക്സണ്‍ മികച്ച കളിയാണ് പ്രതിരോധ നിരയില്‍ കെട്ടഴിച്ചതെന്ന് നിഷു പറയുന്നു.
അതെസമയം ബ്ലാസ്റ്റേഴ്സില്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചേ, സഹല്‍ അബ്ദുല്‍ സമദ്, രാഹുല്‍ കെ പി, ജെസ്സെല്‍, സത്യാസെന്‍ തുടങ്ങിയവര്‍ക്കൊപ്പം കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി.