നിഷു മുതല്‍ ഹക്കു വരെ, ഇന്ത്യന്‍ താരങ്ങളെ വെളിപ്പെടുത്തി കിബുവിന്റെ ലൈവ്
ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ സാധ്യതയുളള താരങ്ങളെ വെളിപ്പെടുത്തി പുതിയ പരിശീലകന്‍ കിബു വികൂന. മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രമുഖ അവതാരക കുറി ഇറാനിയ്‌ക്കൊപ്പം ലൈവിലെത്തിയപ്പോഴാണ് കിബു വികൂന ഇക്കാര്യം വെളിപ്പെടുത്തിയത്.
ബംഗളൂരുവില്‍ നിന്നെത്തിയ നിഷുകുമാര്‍, മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, കെപി രാഹുല്‍, പ്രശാനക്, ജാക്‌സണ്‍, ജെസല്‍, ഗില്‍, ഗിവ്‌സണ്‍ സിംഗ്, സത്യസെന്‍ എന്നീ താരങ്ങളുടെ പേരാണ് കിബു വികൂന എടുത്ത് പറഞ്ഞത്. ഇവരെയെല്ലാം കിബു വികൂന പേരെടുത്ത് തന്നെ പ്രശംസിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് സൂക്ഷ്മമായി തന്നെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ നിരീക്ഷിക്കുന്നുണ്ട് എന്ന് വ്യക്തമാകുന്നതായിരുന്നു ആ തത്സമയ ചാറ്റ്.
ബ്ലാസ്റ്റേഴ്‌സിലെ അടുത്ത സീസണിലെ വിദേശ താരങ്ങളെ വെളിപ്പെടുത്താന്‍ വികൂന തയ്യാറായില്ല. അക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തിയ കിബു മികച്ച താരങ്ങള്‍ തന്നെ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് വെളിപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സില്‍ നിലവില്‍ കരാറിലുളള ഓഗ്‌ബെചെയേയും സിഡോചയെയും ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പ്രശംസിച്ചു.
ബ്ലാസ്‌റ്റേഴ്‌സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് കിബു പറഞ്ഞത് ക്ലാസിക്ക് മറുപടി ആയിരുന്നു. ‘ദ ടീം’ എന്നാണ് കിബു വ്യക്തമാക്കിയത്.
കുറിയുമായി കിബുവിന്റെ ഒരു മണിക്കൂറോളം നീണ്ട സംഭാഷണത്തില്‍ പതിവിന് വിപരീതമായി നിരവധി ആരാധരാണ് കേള്‍വിക്കാരായി എത്തിയത്. തുടര്‍ന്ന് വിവിധ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പുകളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകല്‍ പൊടിപൊടിക്കുകയാണ്.
https://www.instagram.com/p/CCQqNecAWX_/