കരീബിയന്‍ പടക്കുതിരകള്‍ യുഎഇ ലീഗില്‍, താരങ്ങളെ പിടിക്കാന്‍ ക്രിക്കറ്റ് ലീഗുകള്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം

ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന യുഎഇ ഇന്റനാഷണല്‍ ലീഗ് ടി20യില്‍ വെസ്റ്റിന്‍ഡീസ് ‘പടക്കുതിരകളുടെ’ സാന്നിദ്ധ്യം ഉറപ്പായി. വെസറ്റിന്‍ഡീസ് സൂപ്പര്‍ താരങ്ങളായ കീറോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരാന്‍ എന്നിവര്‍ യുഎഇ ലീഗ് കളിക്കാന്‍ കരാര്‍ ഒപ്പിട്ടു.

മൂവരേയും കൂടാതെ ശ്രീലങ്കന്‍ ഏകദിന ടീം നായകന്‍ ഡാസുന്‍ ഷനക, ഇംഗ്ലീഷ് ബാറ്റര്‍ ഓലി പോപ്പ്, അഫ്ഗാന്‍ പേസര്‍ ഫസലുളള ഫാറുക്കിയും ലീഗ് കളിയ്ക്കാനുണ്ടാകുമെന്ന ഉറപ്പായി. ഇതോടെ ലീഗിലേക്ക് നിരവധി അന്താരാഷ്ട്ര താരങ്ങളുടെ സാന്നദ്ധ്യം ഉണ്ടാകുമെന്ന ഉറപ്പായി.

ആേ്രന്ദ റസ്സല്‍, സുനില്‍ നരെയെന്‍, ഷിമ്രാന്‍ ഹെറ്റ്‌മേയര്‍, റോവ് മാന്‍ പവല്‍ തുടങ്ങിയ വിന്‍ഡീസ് താരങ്ങള്‍ നേരത്തെ തന്നെ യുഎഇ ലീഗുമായി കരാര്‍ ഒപ്പിട്ട് കഴിഞ്ഞ താരങ്ങളാണ്. യുഎഇ ലീഗ് നടക്കുന്ന അതേസമയത്ത് തന്നെയാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ടി20 ലീഗും ബിഗ് ബാഷ് ലീഗുമെല്ലാം നടക്കുന്നത്. അതിനാല്‍ തന്നെ താരങ്ങളെ സ്വന്തമാക്കാന്‍ മൂന്ന് ലീഗുകളുടെ സംഘാടകരും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളാണ് മൂന്ന് ലീഗുകള്‍ക്കായി ഷെഡ്യൂള്‍ ചെയ്യപ്പെട്ട വിന്‍ഡോ ഉളളത്.

യുഎഇ ലീഗില്‍ ഒരോ ടീമിലും 18 അംഗങ്ങളെ ഉള്‍പ്പെടുത്താനാണ് അനുമതിയുളളത്. ഇതില്‍ നാല് പേര്‍ യുഎഇ താരങ്ങളായിരിക്കണമെന്നും നിബന്ധനയുണ്ട്.

അതെസമയം യുഎഇ ലീഗില്‍ ഇന്ത്യയ്ക്കാരുടെ ഉടമസ്ഥതയിലുളള ടീമുകളില്‍ പാക് താരങ്ങളെ കളിപ്പിക്കേണ്ടെന്നാണ ഉടമകളുടെ തീരുമാനം. മാഞ്ചസ്റ്റര്‍ യുണൈറ്റ ക്ലബ് ഉടമസ്ഥതിയിലുളള ഗ്ലാസാര്‍ ഫാമിലി ടീം ചില പാക് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ കളിപ്പിക്കന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

 

You Might Also Like