; )
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലേക്ക് തിരിച്ച് പോകാന്‍ വലിയ ത്യാഗത്തിനൊരുങ്ങി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. വേതനം പകുതിയായി കുറക്കാനാണ് നെയ്മര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് ദിനപത്രമായ മുണ്ടോ ഡിപോര്‍ട്ടീവോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്സയില്‍ നിന്ന് ഫ്രഞ്ച് സൂപ്പര്‍ ക്ലബായ പാരീസ് സെന്റ് ജര്‍മ്മനിലേക്ക് ചേക്കേറിയത്. പിഎസ്ജിയ്ക്കായി ഈ സീസണില്‍ 22 മത്സരം കളിച്ച നെയ്മര്‍ 18 ഗോളുകളും സ്വന്തമാക്കിയിരുന്നു.
അതിനിടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം മറ്റു വമ്പന്‍ ക്ലബ്ബുകളെപ്പോലെ ബാഴ്സയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കനത്ത സാമ്പത്തിക നഷ്ടമാണ് ബാഴ്സയ്ക്കു നേരിട്ടത്. ഈ സാഹചര്യത്തില്‍ വന്‍ താരമൂല്യമുള്ള നെയ്മറെ വാങ്ങുക അസാധ്യമാണെന്നാണ് ബാഴ്സ നല്കുന്ന സൂചന. ഇതോടെയാണ് ഏത് വിധേനയും ബാഴ്സയിലെത്താന്‍ ആഗ്രഹിക്കുന്ന നെയ്മര്‍ സ്വയം വേതനം കുറയ്ക്കാന്‍ പോലും തയ്യാറാകുന്നത്.
കൊവിഡ്-19 കായിക ലോകത്തെ രൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്. മുഴുവന്‍ മല്‍സരങ്ങളും ഇപ്പോള്‍ മാറ്റി വയ്ക്കപ്പെട്ടിരിക്കുകയാണ്. താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ ക്ലബ്ബുകള്‍ സ്വീകരിച്ചു കഴിഞ്ഞു. പല ക്ലബ്ബുകളുടെയും താരങ്ങള്‍ സ്വമേധയായ ശമ്പളം വേണ്ടെന്നും, പകുതി മതിയെന്നും അറിയിച്ചിട്ടുണ്ട്. ഏകദേശം 150 മില്ല്യണ്‍ യൂറോയായിരിക്കും നെയ്മറെ വീണ്ടും ടീമിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിക്കു ബാഴ്സ നല്‍കേണ്ടി വരിക.
അതിനിടെ ഇന്റര്‍മിലാന്റെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ലൊറ്റാറോ മാര്‍ട്ടിനസിനെയും ടീമിലേക്കു കൊണ്ടു വരാന്‍ ബാഴ്സ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 28 കാരനായ നെയ്മറേക്കാള്‍ 23കാരനായ മാര്‍ട്ടിനസിനു വേണ്ടി പണമിറക്കുന്നതായാരിക്കും ദീര്‍ഘകാലത്തേക്കു ബാഴ്സയ്ക്കു ഗുണം ചെയ്യുകയെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു