‘നെയ്മര്‍ ഏറ്റവും മികച്ചവന്‍, മെസിയേയും റോണോയേയും പിഎസ്ജിയ്ക്ക് വാങ്ങാനാകും’

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും വാങ്ങാൻ പിഎസ്‌ജിക്കാവുമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നെയ്മറുടെ ഏജന്റ് ആയ വാഗ്നർ റിബെയ്‌റോ. കൂടാതെ നിലവിൽ മെസി, ക്രിസ്റ്റ്യാനോ എന്നിവരേക്കാൾ മികച്ച താരം നെയ്മർ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ എംബാപ്പെയും ലെവന്റോസ്ക്കിയുമാണ് താരത്തോട് കിടപിടിക്കുന്ന താരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബയേണുമായി വൻ തോൽവിയേറ്റുവാങ്ങിയതോടെ മെസി ബാഴ്‌സ വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് നെയ്മറുടെ ഏജന്റിന്റെ ഇത്തരമൊരു പ്രസ്താവന.

“നിലവിൽ മെസിയെക്കാളും  ക്രിസ്റ്റ്യാനോയെക്കാളും മുകളിൽ നെയ്മർ ആണ്. സാങ്കേതികപരമായും ശാരീരികപരമായും അത് നെയ്മർ അർഹിക്കുന്നതുമാണ്. നിലവിൽ എംബാപ്പെയും ലെവന്റോസ്ക്കിയുമാണ് നെയ്മറോട് കിടപിടിക്കുന്നവരായുള്ളത്. കുറച്ചുകാലം മുൻപ് ഇഞ്ചുറികൾ കൊണ്ട് താരം പിഎസ്ജിയിൽ ഏറെ ബുദ്ദിമുട്ടിയിരുന്നു. അന്ന് ബാഴ്‌സയിലേക്കോ റയലിലേക്കോ പോവാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ന് നെയ്മർ പിഎസ്ജിയിൽ സന്തോഷവാനാണ്. ഈ നഗരത്തെയും ക്ലബ്ബിനെയും സഹതാരങ്ങളെയും അദ്ദേഹം ഇഷ്ടപ്പെടുന്നു.”

രണ്ടു വർഷത്തിൽ കൂടുതൽ നെയ്മർ പിഎസ്ജിയിൽ തന്നെ തുടരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. ഇന്ന് നെയ്മർ ബാഴ്സയിലേക്ക് പോവുന്നതിനേക്കാൾ എളുപ്പമാണ് മെസ്സിക്ക് പിഎസ്ജിയിലേക്ക് വരുന്നത്. മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മർക്കൊപ്പം ഒരുമിക്കണം. ഞാൻ തമാശ പറഞ്ഞതല്ല. ഇരുവരെയും ക്ലബിലെത്തിക്കാൻ പിഎസ്ജിക്ക് കഴിയും. ഖത്തർ ഉടമകളുടെ സാമ്പത്തികസ്ഥിതിയെ നിങ്ങൾ വിലകുറച്ചു കാണരുത്.” നെയ്മറുടെ ഏജന്റ് അഭിപ്രായപ്പെട്ടു.

You Might Also Like