ഭാവിയെന്ത്?, ഒടുവില്‍ നിലപാട് വ്യക്തമാക്കി നെയ്മര്‍
പിഎസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽവിക്കു ശേഷം നെയ്മർ ക്ലബ്ബ് വിടുമോയെന്നുള്ള ആകാംഷയിലായിരുന്നു ഫുട്ബോൾ ലോകം. നെയ്മർ തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളായിരുന്നു സജീവമായുണ്ടായിരുന്നത്. എന്നാൽ അത്തരം അഭ്യൂഹങ്ങൾക്ക് നെയ്മർ തന്നെ വിരാമമിട്ടിരിക്കുകയാണ്.
അടുത്ത സീസണിലും പിഎസ്ജിയിൽ തന്നെ കളിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നെയ്മർ. പിഎസ്‌ജിയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം വെളിപ്പെടുത്തിയത്. പിഎസ്ജിയിൽ താൻ സന്തോഷവാനാണെന്നും ക്ലബ്ബിന്റെ ചരിത്രത്തിൽ തന്റെ പേരെഴുതിച്ചേർക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യുമെന്നും നെയ്മർ ഉറപ്പു നൽകുന്നു.
“I’m staying”
— B/R Football (@brfootball) August 31, 2020
—Neymar to PSG’s magazine
🙃 pic.twitter.com/QMMYxKgIqY
“ഞാൻ അടുത്ത സീസണിലും പിഎസ്ജിയിൽ തന്നെയുണ്ടാകും. ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് ആഗ്രഹിക്കുന്നത്. കൂടാതെ അത് വിജയിക്കുക എന്നതും കൂടി ലക്ഷ്യമാണ്. ക്ലബ്ബിന്റെ ചരിത്രതാളുകളിൽ എന്റെ നാമം എഴുതിചേർക്കാൻ ആവശ്യമായതെന്തും ഞാൻ ചെയ്യും. യൂറോപ്പിലെ മികച്ച ക്ലബാണ് പിഎസ്ജിയെന്ന കാര്യത്തിൽ ആദ്യം ആളുകൾക്ക് സംശയങ്ങളുണ്ടായിരുന്നു. ഇപ്പോൾ അത് മാറിയിട്ടുണ്ട്.”
“ഞങ്ങൾ ആ നഗരം വിട്ടത് അത് നേടാനാവുമെന്ന ആത്മവിശ്വാസത്തോടെയും ഒരു ദിവസം ചരിത്രം രചിക്കാമെന്ന ആത്മവിശ്വാസത്തോടെയുമാണ്. ഞങ്ങൾ ലിസ്ബണിൽ നിന്ന് മടങ്ങിയ സമയത്ത് പാരീസിലുള്ള ആളുകളെ കാണാനുള്ള ആകാംക്ഷയിലായിരുന്നു. ഈ സ്‌ക്വാഡ് ഒരു കുടുംബം പോലെയായിരുന്നു. അതിലെനിക്ക് അഭിമാനമുണ്ട്” നെയ്മർ വെബ്സൈറ്റ്നു വേണ്ടി സംസാരിച്ചു.