ബ്രസീല്‍ തോറ്റിട്ടും ചരിത്ര നേട്ടം സ്വന്തമാക്കി നെയ്മര്‍

ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രെയേഷ്യയോട് തോറ്റ് പുറത്താകാനായിരുന്നു ബ്രസീലിന്റെ വിധി. അതി നാടകീയമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം അധിക സമയവും കഴിഞ്ഞു പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ അത് ബ്രസീലിന് സമ്മാനിച്ചത് കണ്ണുനീരായിരുന്നു.

അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ചു സമനില പാലിച്ചതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. രാത്രി വൈകി നടക്കുന്ന അര്‍ജന്റീന – നെതെര്‍ലാന്‍ഡ് മത്സരവിജയികളെയാണ് ക്രൊയേഷ്യ സെമിയില്‍ നേരിടുക.

അതെസമയം എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ക്രൊയേഷ്യക്കെതിരായ ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ അധിക സമയത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്തില്‍ നെയ്മര്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇതോടെ നെയ്മറെ തേടി ഒരു അപൂര്‍വ്വ റെക്കോര്‍ഡെത്തി. നെയ്മറുടെ ഗോള്‍ നേട്ടം സാക്ഷാല്‍ പെലെയുടെ ഒപ്പമെത്തി എന്നതാണ് അത്. പെലെ ബ്രസീലിനായി 77 ഗോളുകളാണ് നേടിയത്. അതിന് തുല്യമായാണ് ഖത്തര്‍ ലോകകപ്പില്‍ നെയ്മറുടെ ഗോള്‍ പിറന്നത്.

നെയ്മര്‍ തന്റെ 124-ാം മത്സരത്തിലാണ് ബ്രസീലിനായി തന്റെ കരിയറിലെ 77-ാം ഗോള്‍ നേടയത്. പെലെയുടെ നേട്ടം തകര്‍ക്കാന്‍ ഒരു ഗോള്‍ ദൂരം മാത്രം.

മത്സരം 0-0ന് സമനിലയിലായതോടെ അധിക സമയത്തേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ ഇഞ്ചുറി ടൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നെയ്മര്‍ ഗോള്‍ കണ്ടെത്തുന്നത് വരെ ഇരു ടീമുകള്‍ക്കും സമനില തെറ്റിക്കാനായില്ല.

നെയ്മര്‍ വണ്‍-ടു ബില്‍ഡ് അപ്പ് നീക്കത്തിലൂടെ മൈതാനത്തിന്റെ മധ്യത്തിലൂടെയാണ് ഗോള്‍ നേടിയത്. ക്രെയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ച് ബ്രസീലിന്റെയും നെയ്മറിനെയും അത് വരെ ഒമ്പത് സേവുകള്‍ തടഞ്ഞിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ നെയ്മറുടെ രണ്ടാം ഗോളായിരുന്നു ഇത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അദ്ദേഹം ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയിരുന്നു. ഇതോടെ നെയ്മറുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം എട്ടിലെത്തി. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എട്ട് ലോകകപ്പ് ഗോളുകളാണ നേടിയിട്ടുളളത്.

You Might Also Like