പരിക്ക് പറ്റുമോയെന്ന് പേടിച്ചാണ് കളിച്ചത്! സൗഹൃദ മത്സരത്തെക്കുറിച്ച് നെയ്മർ
ചാമ്പ്യന്‍സ്ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി സൗഹൃദമത്സരങ്ങള്‍ സംഘടിപ്പിച്ചു കോവിഡ് 19 ലോക്ഡൗണിന് ശേഷം ഫുടബോളിലേക്ക്തിരിച്ചു വന്നിരിക്കുകയാണ് ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബായ പിഎസ്ജി. ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചതോടെ അവധിയില്‍ പോയ നെയ്മറിന്റെയും സംഘത്തിന്റെയും ചാമ്പ്യന്‍സ് ലീഗിന് വേണ്ടിയുള്ളതയ്യറെടുപ്പിന് മുന്നോടിയായാണ് സൗഹൃദ മത്സരങ്ങള്‍സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച ബെല്‍ജിയന്‍ ടീമായ വാസ്ലാന്‍ഡ് ബെവെറേനുമായി നടന്ന മത്സരത്തില്‍ പിഎസ്ജി സ്വന്തം തട്ടകത്തില്‍ഏകപക്ഷിയമായ ഏഴുഗോളുകള്‍ക്ക് വിജയിച്ചിരുന്നു. മത്സരത്തില്‍ നെയ്മറും ഇക്കാര്‍ഡിയും കിലിയന്‍ എംബാപ്പെയും ഗോളുകള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇക്കാര്‍ഡി നേടിയ ഗോള്‍ മറ്റു ഗോളുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. നെയ്മറുടെ ബുദ്ധിയില്‍ വിരിഞ്ഞ പെനാല്‍റ്റി അസ്സിസ്റ്റ് ഇക്കാര്‍ഡി മികച്ച നീക്കത്തിലൂടെ ഗോള്‍വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ബെവെറേന്‍ താരങ്ങള്‍ അക്രമണോല്‍സുകമായികളിച്ചത് നെയ്മറിനും സംഘത്തിനും വലിയ ബുദ്ദിമുട്ടുണ്ടാക്കിയെന്നു നെയ്മര്‍ തന്നെ മത്സരശേഷംവെളിപ്പെടുത്തിയിരുന്നു.
‘ഞങ്ങളിവിടെ സൗഹൃദമത്സരത്തിനാണ് വന്നത്. എന്നാല്‍ മത്സരം തുടങ്ങിയപ്പോള്‍ അതങ്ങനെയല്ലെന്ന് മനസിലായി. പരിക്കു പറ്റുമോയെന്നു വരെ പേടിച്ചു പോയി. ഞങ്ങള്‍ ഇവിടെ ഞങ്ങള്‍ക്ക് വേണ്ടി തയ്യാറാവാനാണ്വന്നത്. എങ്കിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. അവര്‍ തന്നത് അവര്‍ക്കു തന്നെ തിരിച്ചു കൊടുക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.’ മത്സരത്തിലെ ബെവെറേന്‍ താരങ്ങളുടെ അക്രമണാത്മക ശൈലിയെക്കുറിച്ച് ബീയിന്‍ സ്‌പോര്‍ട്‌സിനോട് നെയ്മര്‍ പ്രതികരിച്ചു.
ഓഗസ്റ്റ് ആദ്യവാരത്തില്‍ തുടങ്ങാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അറ്റലാന്റയെയാണ്പിഎസ്ജി നേരിടാന്‍ പോവുന്നത്.