മെസ്സിയെ ഫൈനലിൽ കിട്ടണം; വെല്ലുവിളിയുമായി നെയ്‌മർ

Image 3
Copa America

കോപ്പ അമേരിക്കയിൽ കൊളംബിയക്കെതിരെ സെമി ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ലയണൽ മെസ്സിക്കും സംഘത്തിനും വിജയാശംസകൾ നേർന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ. ഫൈനലിൽ അർജന്റീനയുമായി മാറ്റുരക്കാനാണ് കാത്തിരിക്കുന്നത് എന്നും നെയ്‌മർ പറഞ്ഞു.

ആദ്യ സെമിയിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നെയ്‌മറുടെ പ്രതികരണം.
എന്റെ ഒന്നിലധികം സുഹൃത്തുക്കൾ അർജന്റീനയിലുണ്ട്. അതിനാൽ തന്നെ അവർ സെമി ജയിക്കട്ടെ എന്നാശംസിക്കുന്നു. ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കാൻ ആഗ്രഹമുണ്ട്. അർജന്റീന വന്നാലും ഇല്ലെങ്കിലും ഫൈനൽ ബ്രസീൽ തന്നെ ജയിക്കും’ – ഇങ്ങനെയായിരുന്നു നെയ്‌മറുടെ വാക്കുകൾ


ചിരവൈരികളാണെങ്കിലും മെസ്സിയും നെയ്മറും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ബാർസ ജേഴ്സിയിൽ മെസ്സിയും, നെയ്‌മറും, സുവാരസും തീർത്ത കൂട്ടുകെട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും മൂർച്ചയേറിയ ആക്രമണനിരയായാണ് അറിയപ്പെട്ടത്. പിന്നീട് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മറെ ബാർസയിൽ തിരിച്ചെത്തിക്കാൻ മെസ്സി ഇടപെടലുകൾ നടത്തിയിരുന്നു. അർജന്റീനയിലെ മറ്റു സൂപ്പർതാരങ്ങളായ എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേദസ് എന്നിവർ പിഎസ്ജിയിൽ നെയ്‌മറുടെ സഹതാരങ്ങളാണ്.

പെറുവിനെതിരായ മത്സരത്തിൽ തകർപ്പൻ പാസിലൂടെ വിജയഗോളിന് വഴിയൊരുക്കിയ നെയ്‌മറാണ് കളിയിലെ താരം.

ഒന്നാം പകുതിയുടെ 35ആം മിനിറ്റിൽ പെറുവിന്റെ ക്രിസ്ത്യൻ റാമോസിന്റെ പിഴവിൽ നിന്നും വീണുകിട്ടിയ ബോൾ റിച്ചാലിസൻ നെയ്മർക്ക് നീട്ടി. പന്ത് കാലിൽ കൊരുത്ത് പെനാൽറ്റി ബോക്സിൽ മൂന്ന് പെറുവിയൻ താരങ്ങളെ വെട്ടിയൊഴിഞ്ഞു നെയ്‌മർ പക്വറ്റക്ക് പാസ് നൽകിയപ്പോൾ വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ താരത്തിന് ബാക്കിയുണ്ടായിരുന്നുള്ളൂ.

വീഡിയോ കാണാം

ബുധനാഴ്ച പുലർച്ചെയാണ് അർജന്റീന – കൊളംബിയ സെമി പോരാട്ടം. ബ്രസീലിലെ ഐതിഹാസികമായ മാരക്കാന സ്റ്റേഡിയത്തിൽ ജൂലൈ പതിനൊന്നിനാണ് ഫൈനൽ മത്സരം നടക്കുക.

https://twitter.com/AR17Naldo/status/1412217639909347331?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1412217639909347331%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpavilionend.in%2Fwp-admin%2Fpost.php%3Fpost%3D21050action%3Dedit