‘പിഎസ്ജിയ്ക്കായി ചാമ്പ്യന്‍സ് ലീഗ് നേടും, ഇത് ജീവിതത്തിലെ ഏറ്റവും നല്ലകാലം’

Image 3
Champions LeagueFeaturedFootball

പിഎസ്ജിയില്‍ തന്റെ മൂന്നാം വര്‍ഷവും പിന്നിട്ടിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ജൂനിയര്‍. താനിപ്പോള്‍ തന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഈ വര്‍ഷത്തെചാമ്പ്യന്‍സ് ലീഗ് കിരീടം നേടി സീസണ്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും നെയ്മര്‍ ജൂനിയര്‍ പറയുന്നു.

കഴിഞ്ഞ ദിവസം പിഎസ്ജിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിനോട് സംസാരിക്കുന്ന വേളയിലാണ് നെയ്മര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഈ സീസണില്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന് ഏറെ അഭ്യൂഹങ്ങളുണ്ടായിരുന്ന താരമാണ് നെയ്മര്‍ എന്നാല്‍ കൊറോണ മഹാമാരിക്ക് ശേഷം ബാഴ്സലോണതാരത്തെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയില്‍ അയവു വരുത്തിയിട്ടുണ്ട്. പിഎസ്ജിയിലേക്ക് വന്നതിനു ശേഷം 85 മത്സരങ്ങളില്‍ നിന്നും 74 ഗോളുകള്‍ നേടാന്‍നെയ്മറിന് സാധിച്ചിട്ടുണ്ട്.2019-20 സീസണില്‍ പിഎസ്ജിക്ക് വേണ്ടി എല്ലാ കോംപെറ്റീഷനുകളിലും കൂടി 19 മത്സരങ്ങളില്‍ നിന്നും 13 ഗോളുകള്‍ നേടി മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച വെക്കുന്നത്.

https://www.instagram.com/p/CDdwdlWAMU0/?utm_source=ig_web_copy_link

” ഈ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ തനിക്കായി. എനിക്ക് സന്തോഷത്തിന്റെയും ബുദ്ദിമുട്ടിന്റെയും നിമിഷങ്ങൾ ഉണ്ടായി. പ്രത്യേകിച്ച് പരിക്ക് മൂലം കളിക്കാൻ സാധിക്കാത്ത അവസരങ്ങൾ നന്നായി ഞാൻ പ്രയാസമനുഭവിച്ചു. എന്റെ സഹതാരങ്ങളുടെ സഹായത്തോടെ ഞാൻ അത് തരണം ചെയ്തു. മാത്രമല്ല ഏതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നവർ കാണിച്ചു തരികയും ചെയ്തു.”

” ഇവിടുത്തെ ആരാധകരും മത്സരങ്ങളുമെല്ലാം മികച്ച അനുഭവങ്ങളാണ്. പിഎസ്ജിയിലെ എന്റെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നു പോവുന്നത്. ഈ സീസൺ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊണ്ട് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അതിനു വേണ്ടി പോരാടുക തന്നെ ചെയ്യും. കാരണം ഞങ്ങൾ ഇതിന് മുൻപ് ഇത്രത്തോളം അടുത്ത് എത്തിയിട്ടില്ല” നെയ്മർ വെളിപ്പെടുത്തി.