യൂറോപ്പ ലീഗ് കളിക്കാനല്ല പിഎസ്‌ജിയിലേക്ക് വന്നത്, നയം വ്യക്തമാക്കി നെയ്മർ

ചാമ്പ്യൻസ്‌ലീഗിൽ  യൂണൈറ്റഡിനെതിരെ തകർപ്പൻ വിജയവുമായി അടുത്ത റൗണ്ടിലേക്കുള്ള യോഗ്യതക്ക് തൊട്ടരികിലെത്തിയിരിക്കുകയാണ് ഫ്രഞ്ച് ശക്തികളായ പിഎസ്‌ജി. നെയ്മറിന്റെ ഇരട്ടഗോൾ പ്രകടനമാണ് പിഎസ്‌ജിക്ക് ഇത്തരത്തിലൊരു വിജയം നേടിക്കൊടുത്തതെന്നു നിസംശയം പറയാം. മത്സരത്തിനു മുമ്പേ തന്നെ നെയ്മർ  മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹതാരങ്ങളോട് നെയ്മർ ആഹ്വാനം ചെയ്തിരുന്നു.

എന്തായാലും നെയ്മറിന്റെ ഒറ്റയാൾ പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇസ്‌താംബൂൾ ബെസാക്സെഹിറുമായി നടക്കാനിരിക്കുന്ന അവസാന ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ കൂടി വിജയമോ സമനിലയോ  നേടിയാൽ പിഎസ്‌ജി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും.  താൻ യൂറോപ്പ ലീഗ് കളിക്കാനല്ല  പിഎസ്‌ജിയിലേക്ക് വന്നതെന്ന് മത്സരശേഷം വ്യക്തമാക്കാനും നെയ്മർ മടിച്ചില്ല.  ഇലവൻ സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം വ്യക്തമാക്കിയത്.

“അതുകൊണ്ടാണ് ഞാൻ ഞങ്ങളുടെ  മനോഭാവത്തിൽ മാറ്റം വരുത്തേണ്ട സമയമായെന്നും പറഞ്ഞത്. അല്ലെങ്കിൽ ഞങ്ങൾക്ക് ചാമ്പ്യൻലീഗെന്ന സ്വപ്നത്തെക്കുറിച്ച്‌   മറക്കേണ്ടി വരുമായിരുന്നു. പക്ഷെ ഞങ്ങൾ മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഇന്നു ആ സ്വപ്നത്തിന് കൂടുതൽ ജീവൻ വെച്ചിരിക്കുകയാണ്. എനിക്കു  ഒരിക്കലും ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ്‌ സ്റ്റേജിൽ പുറത്തു പോവേണ്ടി വന്നിട്ടില്ല”

“ആ കാര്യമെന്റെ മനസ്സിൽ ഇതുവരെയും കടന്നു വന്നിട്ടില്ല.  ഒരിക്കലും വരികയുമില്ല. ഇങ്ങനെയുള്ള ബുദ്ദിമുട്ടേറിയ സന്ദർഭങ്ങളിൽ ഞാൻ കൂടുതൽ ഉത്തരവാദിത്തതോടെ പെരുമാറുകയും ചെയ്യാറുണ്ട്. ഞാൻ ഇവിടേക്ക് വന്നത് യൂറോപ്പ ലീഗ് കളിക്കാനല്ല.” യുണൈറ്റഡുമായുള്ള മത്സരശേഷം നെയ്മർ വ്യക്തമാക്കി.

You Might Also Like