ബാഴ്സലോണക്കെതിരായ വിജയം ട്വിറ്ററിൽ ആഘോഷിച്ച് നെയ്മർ, ടീമംഗങ്ങൾക്ക് പ്രശംസ

Image 3
Champions LeagueFeaturedFootball

തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണക്കെതിരായ പിഎസ്‌ജിയുടെ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്തിയിരിക്കുകയാണ് സൂപ്പർതാരം നെയ്മർ ജൂനിയർ. പരിക്കു മൂലം പുറത്തിരിക്കേണ്ടി വന്നെങ്കിലും കിലിയൻ എംബാപ്പെയുടെ ഹാട്രിക് മികവിലാണു പിഎസ്ജി മികച്ച വിജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളമുള്ള പിഎസ്‌ജിക്കു പിന്തുണയർപ്പിച്ചു നെയ്മർ ട്വിറ്ററിൽ സജീവമായിരുന്നു.

ബാഴ്സക്ക് ആദ്യ പെനാൽറ്റി നൽകിയതിനെതിരെ നെയ്മർ പെനാൽറ്റി ഒരു തമാശയാണെന്ന് പോസ്റ്റ് ഇട്ടിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ആക്കുകയും ചെയ്തു. മത്സരത്തിൽ പിന്നീട് നേടിയ ഗോളുകൾക്ക് നെയ്മർ ട്വീറ്റ് ചെയ്യുകയുണ്ടായി. 31ആം മിനുട്ടിൽ എംബാപ്പെ സമനില ഗോൾ കണ്ടെത്തിയപ്പോൾ മനോഹരമായ ഗോൾ എന്നാണ് നെയ്മർ ട്വീറ്റ് ചെയ്തത്.

പിന്നീട് മത്സരം പുരോഗമിച്ചപ്പോൾ എംബാപ്പെ ഹാട്രിക്ക് കൂടി നേടിയതോടെ നെയ്മർ ആഹ്ലാദഭരിതനയാണ് ട്വിറ്ററിൽ തന്റെ സഹതാരത്തിന്റെ ഹാട്രിക്കിനെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്. ” എംബാപ്പെ നന്നായി കളിക്കുന്നുണ്ട്. എന്റെ പയ്യാനൊരു ഹാട്രിക്കുമുണ്ട്” നെയ്മർ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. മത്സരശേഷം തന്റെ ടീമംഗങ്ങളെ നെയ്മർ അഭിനന്ദിക്കുകയും ചെയ്തു.

പ്രത്യേകിച്ചും മധ്യനിരതാരം ലിയാൻഡ്രോ പരെഡെസിന്റെ പ്രകടനത്തിനെയാണ് നെയ്മർ പ്രശംസ കൊണ്ടു മൂടിയത്. ” ടീമിന്റേത് വളരെ മികച്ച കളിയായിരുന്നു. എല്ലാവരും മികച്ചതായിരുന്നു. പരെഡെസ് ഒരു ഭീകരനാണ്. ഒരു മികച്ച താരം. ” നെയ്മർ ട്വിറ്ററിൽ കുറിച്ചു. മത്സരത്തിൽ കളിക്കാനായില്ലെങ്കിലും പിഎസ്‌ജിക്ക് മികച്ച പിന്തുണയാണ് നെയ്മർ നൽകിയത്. മത്സരത്തിനു മുൻപ് ബാഴ്സക്കെതിരായ ഈ മത്സരം താൻ ഏറ്റവും കൂടുതൽ കളിക്കാനാഗ്രഹിച്ച മൂന്നു മത്സരങ്ങളിലൊന്നാണെന്നു നെയ്മർ വെളിപ്പെടുത്തിയിരുന്നു. രണ്ടാം പാദത്തിൽ പരിക്കു മാറി കളിക്കാനാവുമെന്നാണ് നെയ്മർ പ്രതീക്ഷിക്കുന്നത്.