നെയ്മർ സ്കില്ലിൽ ഹെരേരയുടെ അത്ഭുതഗോള്‍, വൈറല്‍ വീഡിയോ

ട്രെയിനിങ്ങിനിടെ നടന്ന വളരെയധികം രസകരവും അത്ഭുതപ്പെടുത്തുന്ന വീഡിയോയാണ് പിഎസ്ജി താരം ആൻഡർ ഹെരേര ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണീ വീഡിയോ.

നെയ്മറിന്റെ അത്ഭുതപ്പെടുത്തുന്ന സ്കില്ലിൽ നിന്ന് ഒരു മികച്ചൊരു ഷോട്ടിലൂടെ ആൻഡർ ഹെരേര ഗോൾ നേടുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ നേരിടുന്നതിന് മുന്നോടിയായുള്ള പരിശീലനവേളയിലാണ് ഈ ഗോൾ പിറന്നത്.

ബോക്സിന് തൊട്ട് മുൻപിൽ വെച്ച് നെയ്മർ ഒരു മനോഹരമായ ഫ്ലിക്കിലൂടെ തലക്ക് മുകളിലൂടെ പിറകിലേക്ക് മറിച്ചു നൽകുകയായിരുന്നു. അതിനെ ലക്ഷ്യമാക്കി ഓടിവന്ന ആൻഡർ ഹെരേര പന്ത് തന്റെ ഇടതുകാലുകൊണ്ട് ഒരു തകർപ്പൻ ഷോട്ടിലൂടെ വലയിലേക്ക് പായിക്കുകയായിരുന്നു. ഇതിന്റെ ആവേശത്തിൽ ഹെരേര ഓടി മുട്ടിലിരിക്കുന്നതും പിന്നീട് നെയ്മർ വന്നു ആലിംഗനം ചെയ്യുന്നതുമൊക്കെ വീഡിയോയെ മനോഹരമാക്കുന്നുണ്ട്.

അറ്റലാന്റക്കെതിരെ ഓഗസ്റ്റ് 13നു ലിസ്ബണിൽ വെച്ചാണ് പിഎസ്‌ജിക്ക് മത്സരമുള്ളത്. പരിക്കുമൂലം പുറത്തായിരുന്ന സൂപ്പർതാരം കിലിയൻ എംബാപ്പേ ചെറിയ രീതിയിലുള്ള ട്രെയിനിങ് ആരംഭിച്ചതു പിഎസ്ജിക്ക് ആശ്വാസം നൽകുന്നുണ്ട്. പരിക്കുമൂലം കുറെ മത്സരങ്ങൾ നഷ്ടപ്പെട്ട ആൻഡർ ഹെരേരക്ക് അറ്റലാന്റയുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കളിക്കാനായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You Might Also Like