വരുംകാലം ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ തന്നെയുണ്ടാവും നെയ്മർ; കാരണം ഇതാ

Image 3
Copa America

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർമാരുടെ ലിസ്റ്റിൽ അധികമാരും പെടുത്താത്ത പേരാണ് ബ്രസീലിന്റെ നെയ്‌മർ ജൂനിയർ. കടുത്ത ബ്രസീൽ ആരാധകർ പോലും പലപ്പോഴും ഏറ്റവും മികച്ച താരത്തെ ചോദിച്ചാൽ ആദ്യ അഞ്ചിൽ പോലും നെയ്മറെ ഉൾപ്പെടുത്താറില്ല. എന്നാൽ പാടിപുകഴ്ത്തിയ പല താരങ്ങളെക്കാളും അന്താരാഷ്ട്ര ഫുട്ബോളിൽ നേട്ടങ്ങൾ സ്വന്തമായുള്ള താരമാണ് നെയ്മർ എന്നതാണ് യാഥാർഥ്യം.

ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി മിക്കവരും കരുതിപ്പോരുന്നു സാക്ഷാൽ പെലെയുമായി പോലും താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് നെയ്മർ വളർന്നുകഴിഞ്ഞു. റൊണാൾഡോ, റിവാൾഡോ, റൊണാൾഡീഞ്ഞോ അടക്കമുള്ള ഗോൾഡൻ നിര അരങ്ങൊഴിഞ്ഞ ബ്രസീൽ ടീമിനെ ചുമലിലേറ്റിയ താരമാണ് അദ്ദേഹം.

അന്താരാഷ്ട്ര ഫുട്ബോളിൽ പത്ത് ഗോളുകൾ കൂടി നേടാനായാൽ രാജ്യത്തിന്റെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ സാക്ഷാൽ പെലെയെ തന്നെ മറികടക്കാൻ നെയ്മർക്കാവും. ഓർക്കുക, പെലെ, ഗാരിഞ്ച, റൊമാരിയോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ, തുടങ്ങിയ മഹാരഥന്മാരാണ് ആ ലിസ്റ്റിൽ ഉള്ളത്.

ഞായറാഴ്ച വെനസ്വേലക്കെതിരെ നേടിയ ഗോളോടെ അന്താരാഷ്ട്ര കരിയറിൽ നെയ്മറുടെ ഗോൾ നേട്ടം 67 ആണ്. ഇപ്പോഴും സജീവമായ കളിക്കാരിൽ 104 ഗോളുകളുമായി സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് മുന്നിൽ.

29 വയസ്സ് മാത്രമാണ് നെയ്മറുടെ പ്രായം. ഇനിയും കുറഞ്ഞത് നാലോ അഞ്ചോ വർഷമെങ്കിലും താരത്തിന് കളിക്കളത്തിൽ തുടരാനാവും. സമകാലീനരിൽ ഏറ്റവും മികച്ചവരിൽ പലരും കരിയറിന്റെ അവസാനഘട്ടത്തിലുമാണ്. അതിനാൽ തന്നെ വരും കാലം ഫുട്ബോൾ ലോകം ഭരിക്കാൻ നെയ്മർ മുന്നിൽ തന്നെയുണ്ടാവും എന്നുറപ്പാണ്.