ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പുകളും വേദികളുമായി, മാര്‍ച്ച് ഒന്നിന് ലാഹോര്‍ കത്തും

Image 3
CricketCricket NewsFeatured

ടി 20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതോടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്ത ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് ചാമ്പ്യന്‍ഷ് ട്രോഫിയാണ്. എന്ത് വിലകൊടുത്തും ചാമ്പ്യന്‍ഷ് ട്രോഫി സ്വന്തമാക്കുമെന്നാണ് ജയ് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. വിരാട് കോഹ്ലിയും രോഹിത്ത് ശര്‍മ്മയുമെല്ലാം ചാമ്പ്യന്‍സ് ട്രോഫി കളിക്കുമെന്നും ജയ് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫിയ്ക്കായുളള ഗ്രൂപ്പ് ക്രമവും തിയതിയും ഇപ്പോള്‍ കായിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. പാകിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു ഗ്രൂപ്പിലാണെന്ന് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് ടൂര്‍ണമെന്റ് നടക്കുക. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കെല്ലാം ലഹോര്‍ വേദിയാകും. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരിക്കുന്നത്.

ടൂര്‍ണമെന്റിന്റെ തിയതികള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് സമര്‍പ്പിച്ചു. എന്നാല്‍ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറാകുമോയെന്നാണ് ഇനിയും വ്യക്തമാകേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരാനമെടുക്കുക.

ചാമ്പ്യന്‍സ് ട്രോഫിക്കായി തയ്യാറാക്കിയ ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ: ഇന്ത്യ , പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്

ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍

ഏകദിന ലോകകപ്പില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ എത്തിയ ടീമുകളും വേദിയാകുന്ന രാജ്യവുമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത്. നിലവില്‍ പാകിസ്ഥാന്‍ ആണ് ചാമ്പ്യന്‍സ് ട്രോഫി ചാമ്പ്യന്മാര്‍.