അറബിപ്പണം വന്നു, ന്യൂകാസിലിന് കേരളത്തിലടക്കം നിരവധി ആരാധകര്‍ ജനിയ്ക്കുന്നു

Image 3
Football

സൗദി അറേബ്യന്‍ രാജകുടുംബം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡിനെ സ്വന്തമാക്കിയതോടെ നിരവധി പേരാണ് പുതുതായി ന്യൂകാസില്‍ ആരാധകരായ മാറിയിരിക്കുന്നത്.

കേരളത്തിലടക്കം നിരവധി ആരാധകഗ്രൂപ്പുകളാണ് ന്യൂകാസിലിന് പുതുതായി ഉണ്ടായിരിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം. ന്യൂകാസില്‍ ആരാധകര്‍ക്കായി നിരവധി വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും പുതുതായി ആരംഭിച്ച് കഴിഞ്ഞു.

നേരത്തെ പിഎസ്ജിയേയും മാഞ്ചസ്റ്റര്‍ സിറ്റിയേയും വിവിധ അറേബ്യന്‍ രാജകുടുംബങ്ങള്‍ സ്വന്തമാക്കിയതോടെ ലോകത്തെ തന്നെ പ്രമുഖ ക്ലബുകളായി ഇവ മാറിയിരുന്നു. ലോകമെമ്പാടും നിരവധി ആരാധകരാണ് ഇരുടീമുകള്‍ക്കും പിന്നീട് ഉണ്ടായത്. സൗദി രാജകുടുംബം ഏറ്റെടുത്തതോടെ ന്യൂകാസിലും സമാനമായ രീതിയില്‍ ലോകത്തെ പ്രമുഖ ക്ലബായി മാറുമെന്നാണ് ആരാധകരുടെ വിശ്വാസം.

300 മില്യണ്‍ യൂറോ മുടക്കിയാണ് സൗദി അറേബ്യന്‍ രാജകുടുംബം ന്യൂകാസില്‍ യുണൈറ്റഡിനെ സ്വന്തമാക്കിയത്. സൗദി അറേബ്യ പബ്ലിക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടിലേക്കാണ് ന്യൂകാസിലിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും മാറാന്‍ പോകുന്നത്. സൗദി രാജ കുടുംബം തന്നെയാണ് ഇതിനു പിറകില്‍. ക്ലബിന്റെ 80% ഓഹരികളും പി എഫ് ഐ വാങ്ങും.