ബ്ലാസ്റ്റേഴ്‌സ് നായകനെ പരിശീലകനാക്കി ന്യൂകാസ്റ്റില്‍ യുണൈറ്റഡ്

ഐഎസ്എല്‍ രണ്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകനായിരുന്ന പീറ്റര്‍ റാമേജിന്റെ സഹപരിശീലകനായി നിയമിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസ്സില്‍ യുണൈറ്റഡ്. തങ്ങളുടെ അണ്ടര്‍ 23 ടീമിന്റെ സഹപരിശീലകനായാണ് മുന്‍ ന്യൂകാസില്‍ താരം കൂടിയായ റാമേജിനെ നിയമിച്ചിരിക്കുന്നത്.
2015ല്‍ നടന്ന ഐഎസ്എല്‍ രണ്ടാം സീസണിലാണ് റാമേജ് ബ്ലാസ്റ്റേഴ്‌സിന്റെ നായനായത്. എന്നാല്‍ ആ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ദയനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആ സീസണില്‍ 14 മത്സരങ്ങളിലും റാമേജ് ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിരുന്നു.
ന്യൂകാസില്‍ അക്കാദമിയിലൂടെ വളര്‍ന്ന് വന്ന താരമാണ് റാമേജ്. ന്യൂകാസില്‍ സീനിയര്‍ ടീമിനായി നാല് വര്‍ഷത്തോളം പന്ത് തട്ടിയ താരം പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ 51 മത്സരങ്ങളില്‍ അവര്‍ക്കായി കളിച്ചു. ക്രിസ്റ്റല്‍ പാലസ്, ബ്രിമിംഗ്ഹാം സിറ്റി ഉള്‍പ്പെടെ നിരവധി പ്രീമിയര്‍ ലീഗ് ക്ലബുകല്‍ക്കായി പന്ത് തട്ടിയ താരമാണ് റാമേജ്.
നിലവില്‍ അമേരിക്കന്‍ ക്ലബായ ഫൊണിക്‌സ് റൈസിംഗിന്റെ സഹപരിശീലകനായിരുന്നു. രണ്ട് വര്‍ഷത്തോളം ഫൊണിക്‌സിനായി കളിച്ച ശേഷമാണ് റാമേജ് അവരുടെ പരിശീലകനായി മൂന്ന് വര്‍ഷത്തോളം ചുമതല നിര്‍വ്വഹിച്ചത്.
നേരത്തെ മറ്റൊരു ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന ഗ്രഹാം സ്റ്റാക്കിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വാട്‌ഫോര്‍ഡും സഹപരിശീലകനാക്കിയിരുന്നു. നിലവില്‍ പ്രീമിയര്‍ ലീഗില്‍ 13ാം സ്ഥാനത്ത് നില്‍ക്കുന്ന ക്ലബാണ് ന്യൂകാസില്‍ യുണൈറ്റഡ്. സൗദി അറേബ്യ ഭരണകൂടവുമായി ബന്ധമുളളവര്‍ ക്ലബിനെ ഈ വര്‍ഷം തുടക്കത്തില്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ അടിമുടി പൊളിച്ച് പണിയാന്‍ ഒരുങ്ങുകയാണ് ഈ പ്രീമിയര്‍ ലീഗ് ക്ലബ്.