പലരുടേയും കാല്‍പാദം തകര്‍ന്നു, വിക്കറ്റുകള്‍ വായുവില്‍ നൃത്തമാടി, എന്നിട്ടും അവന്‍ തോല്‍ക്കുകയായിരുന്നു

Image 3
CricketCricket News

പ്രണവ് തെക്കേടത്ത്

2003 വേള്‍ഡ് കപ്പിലേ ഗ്രൂപ്പിലെ 7 മത്സരവും ജയിച്ചു അജയ്യരായി മുന്നേറുന്ന ആ ഓസീസ് പട …

അന്ന് സൂപ്പര്‍സിക്‌സില്‍ പോര്‍ട്ട് എലിസബെത്തില്‍ കിവീസ് അവരെ നേരിടാനിറങ്ങുകയാണ് , അവിടെ തന്റെ കരിയറിലുടനീളം ആ മഞ്ഞക്കുപ്പായക്കാരെ വിറപ്പിച്ച ബോണ്ട് ഒരു കൊടുങ്കാറ്റായി വീശുന്നതിനായിരുന്നു പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഴിച്ചത് ..

ഹെയ്ഡനെ മക്കല്ലത്തിന്റെ കൈകളില്‍ എത്തിച്ചതിന്റെ ആഘാതം മാറും മുന്നേ ഒരു ഫുള്‍ ലെങ്ത് ഡെലിവെറിയില്‍ ഗില്ലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയാണ് ..അടുത്തത് തന്റെ ചെറിയ കരിയറില്‍ 7 തവണ വീഴ്ത്തിയ പോണ്ടിങ്ങിനെ സ്ലിപ്പില്‍ ഫ്‌ലെമിങ്ങിന്റെ കൈകളില്‍ എത്തിക്കുന്ന കാഴ്ച്ച ..

പിന്നീട് മാര്‍ട്ടിനും ഹൊഗ്ഗും ഹാര്‍വിയുമൊക്കെ അയാള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നുണ്ട് …..

അവിടെ പലരുടെയും കാല്പാദം തകരുന്നുണ്ട് ,വിക്കറ്റുകള്‍ വായുവില്‍ നൃത്തമാടുന്നുണ്ട് ….ഓസീസിന്റെ പേര് കേട്ട ആ ടോപ് ഓര്‍ഡറിനെ ഒറ്റക്കയാള്‍ കാറ്റില്‍ പറത്തുകയാണ് ,അഗ്ഗ്രസ്സീവ് ഫാസ്റ്റ് ബൗളിങ്ങിന്റെ അങ്ങേ അറ്റം …അസാമാന്യ വേഗത്തോടൊപ്പം ലൈനും ലെങ്തും കാത്തു സൂക്ഷിച്ചു ആ മനോഹര ആക്ഷനില്‍ പിറക്കുന്ന ഓരോ ബോളുകളും വിക്കറ്റുകള്‍ സമ്മാനിക്കുമെന്ന് തോന്നല്‍ ജനിപ്പിച്ച ദിനം …

10 ഓവറില്‍ വെറും 23 റണ്‍സ് വഴങ്ങി അന്നയാള്‍ എറിഞെടുത്ത ആ 6 വിക്കറ്റുകള്‍ കിവികളെ സെമിയിലേക്ക് അടുപ്പിക്കുമെന്നുള്ള ചിന്തകള്‍ സമ്മാനിച്ച ആ നിമിഷം ,സമ്മര്ദങ്ങളില്‍ റണ്ണുകള്‍ കണ്ടെത്തുന്ന ബെവനൊപ്പം ബിക്കലും ആ മഹാമേരുക്കളടങ്ങിയ ടീമിനെ രക്ഷിക്കുകയാണ് ..

80/7 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 208ലേക്കെത്തിച്ചപ്പോള്‍ ..എതിര്‍ വശത്തു ബോണ്ടിന്റെ ഹീറോയിസം കാഴ്ചവെക്കാന്‍ മറന്ന കിവീസ് ബാറ്റസ്മാന്‍മാര്‍ മുഖം താഴ്ത്തി പവലിയനിലേക്ക് നടന്നടുക്കുന്നു ..കാറ്റിന്റെ വേഗതയില്‍ ബോണ്ടിന് മറുപടിയെന്നോണം ബ്രെറ്റ്‌ലീയും എതിരാളികളെ കശക്കിയെറിഞ്ഞപ്പോള്‍ അവിടെ ബോണ്ട് തോല്‍ക്കുകയായിരുന്നു …………

18 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ ഓര്‍മ്മകള്‍ മരിക്കുന്നില്ല ..അതെ കളിക്കുന്ന ഏതൊരു എതിരാളിയോടും ഓസീസ് തോല്‍ക്കുന്നത് കാണാന്‍ കാത്തിരുന്ന മറ്റൊരു ദിനത്തിന് ഇന്നേക്ക് 18 വയസ്സ് …..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്