ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് ഫൈനലിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച് സൂപ്പര്‍ താരം

Image 3
CricketTeam India

ഇന്ത്യക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബി ജെ വാള്‍ട്ടിംഗ്. ന്യൂസിലന്‍ഡിനായി 73 ടെസ്റ്റിലും 28 ഏകദിനങ്ങളിലും കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആണ് വാള്‍ട്ടിംഗ്.

അടുത്തിടെ രണ്ടാമത്തെ കുട്ടിയുടെ പിതാവായ വാള്‍ട്ടിംഗ് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനായാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് താന്‍ ഒരിക്കലും പോകില്ലെന്നും പരിശീലകനെന്ന നിലയില്‍ കരിയര്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും വാള്‍ട്ടിംഗ് വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം വിക്കറ്റ് കീപ്പറും ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറുമാണ് വാള്‍ട്ടിംഗ്. 2019ലായിരുന്നു ഇംഗ്ലണ്ടിനെതിരായ ഡബിള്‍ സെഞ്ചുറി. കരിയറില്‍ രണ്ട് തവണ 350 റണ്‍സ് കൂട്ടുകെട്ടിലും വാള്‍ട്ടിംഗ് പങ്കാളിയായി.

2014 ബ്രെണ്ടന്‍ മക്കല്ലത്തിനൊപ്പം ഇന്ത്യക്കെതിരെയും 2015ല്‍ കെയ്ന്‍ വില്യംസണൊപ്പവുമായിരുന്നു വാള്‍ട്ടിംഗിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുകള്‍.

ടെസ്റ്റില്‍ എട്ട് സെഞ്ചുറികളടക്കം 3773 റണ്‍സാണ് വാള്‍ട്ടിന്റെ നേട്ടം. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 249 ക്യാച്ചുകളും ഫീല്‍ഡറെന്ന നിലയില്‍ 10 ക്യാച്ചുകളും സ്വന്തമാക്കിയ വാള്‍ട്ടിം?ഗ് എട്ട് തവണ ബാറ്റ്‌സ്മാനെ സ്റ്റംപ് ചെയ്ത് പുറത്താക്കി.