ശ്രീലങ്കയ്ക്കെതിരെ ഒന്നാം ടെസ്റ്റില്‍ നേരിയ ലീഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 355 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് 373 റണ്‍സാണ് നേടിയത്. ഇതോടെ 18 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്.
സെഞ്ച്വറി നേടിയ ഡെയ്ല്‍ മിച്ചലിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് നിര്‍ണ്ണായകമായത്. 162ന് അഞ്ച് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനായി മിച്ചലിനൊപ്പം അര്‍ധ സെഞ്ച്വറിയുമായി മാത്ത് ഹെന്റിയും ഉറച്ച പിന്തുണ നല്കി.
193 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 102 റണ്‍സാണ് മിച്ചല്‍ നേടിയത്. ഹെന്റി ആകട്ടെ 75 പന്തില്‍ 10 ഫോറും മൂന്ന് സിക്സും സഹിതം 72 റണ്‍സും സ്വന്തമാക്കി. ഇരുവരും ഒന്‍പതാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 69 റണ്‍സാണ് കൂട്ടിച്ചേര്ത്തതത്.
ടോം ബ്ലെന്ഡല്ല് (7), മിച്ചല്‍ ബ്രാസ് വെല്‍ (25), ടിം സൗത്തി (25), നെയ്ല്‍ വാഗനര്‍ (27), ബ്ലെയര്‍ ടിന്നര്‍ (2) എന്നിങ്ങനെയാണ് മൂന്നാം ദിനം മറ്റ് ന്യൂസിലന്‍ഡ് താരങ്ങളുടെ പ്രകടനം.
ലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ 29.3 ഓവറില്‍ 85 റണ്‍സ് വഴങ്ങി നാലും ലാഹിരു കുമാര 25 ഓവറില്‍ 76 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി. കൗസുന് രജിത രണ്ടും പ്രഭാസ് ജയസൂര്യ ഒരു വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സില്‍ ചയക്ക് പിരിയുമ്പോള്‍ ലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ ഒന്‍പത് റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ രണ്ടാം ഇന്നിംഗ്സില്‍ ലീഡ് നേടാന്‍ ലങ്കയ്ക്ക് ഒന്‍പത് റണ്‍സ് കൂടി മതി. രണ്ടാം ഇന്നിംഗ്സില്‍ മികച്ച ലീഡ് സ്വന്തമാക്കുന്നതിന് അനുസരിച്ചിരിക്കും ലങ്കയുടെ വിജയസാധ്യത.