അപമാനിക്കപ്പെട്ട് ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്

ഇന്ത്യയെ പരമ്പര തോല്‍പിച്ച ആവേശത്തില്‍ ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്ക ക്രൈസ് ചര്‍ച്ചില്‍ അപമാനത്തിന്റെ അങ്ങേയറ്റത്ത് അകപ്പെട്ടിരിക്കുകയാണ്. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ കേവലം 95 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റിന് 356 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ മൂന്ന് വിക്കറ്റ് അവശേഷിക്കെ ന്യൂസിലന്‍ഡ് 261 റണ്‍സ് മുന്നിലാണ്.
ആദ്യ ദിനം ന്യൂസിലന്‍ഡ് പേസര്‍ മാത്ത് ഹെന്റിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 15 ഓവറില്‍ 23 റണ്‍സ് വഴങ്ങി ഏഴ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ഹെന്റി സ്വന്തമാക്കിയത്. ടിം സൗത്തിയും കെയ്ല്‍ ജാമിസണും നെയ്ല്‍ വാഗ്നറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി 25 റണ്‍സ് സ്വന്തമാക്കിയ സുബൈര്‍ ഹംസയാണ് ടോപ് സ്‌കോററര്‍. കെയ്ല്‍ വെറെയ്ന്‍ 18ഉം മാര്‍ക്കരം 15ഉം സറേല്‍ എല്‍വി 10ഉം റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനായി ഹെന്റി നിക്കോളാസ് സെഞ്ച്വറി നേടി. 163 പന്തില്‍ 11 ഫോറടക്കം 105 റണ്‍സാണ് നിക്കോളാസ് സ്വന്തമാക്കിയത്. വാഗ്നര്‍ (49) കോണ്‍വെ (36) ഗ്രാന്‍ഡ് ഹോം (45), ടോം ബ്ലന്‍ഡെല്‍ (43*) മികച്ച പിന്തുണ നല്‍കി.
ന്യൂസിലന്‍ഡിനായി ഒലിവര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. റബാഡ, സ്റ്റൂര്‍മാന്‍, ജാന്‍സണ്‍, മാര്‍ക്കരം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.