കിവീസിനെ ചെറിയ സ്‌കോറിന് എറിഞ്ഞിട്ടു, ക്യാപ്റ്റന്‍സി ആഘോഷമാക്കി സഞ്ജു

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ഇന്ത്യ എ ടീമിന് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 4.2 ഓവറില്‍ 167 റണ്‍സിന് പുറത്താകുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂറും മൂന്ന വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നുമാണ് ന്യൂസിലന്‍ഡ് എയെ കുറഞ്ഞ സ്‌കോറിന് പുറത്താക്കിയത്. 8.2 ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് ഷാര്‍ദുല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. കുല്‍ദീപ് സെന്‍ ആകട്ടെ ഏഴ് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കയത്. കുല്‍ദീപ് യാദവ് ഒന്‍പത് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

61 റണ്‍സെടുത്ത മിച്ചല്‍ റിപ്പോണും 36 റണ്‍സെടുത്ത ജോ വാല്‍ക്കറുമാണ് ന്യൂസിലന്‍ഡിനായി പൊരുതുയത്. എട്ടിന് 76 എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകരെ ഇരുവരും ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ചാന്ത് ബവസ് (10), രച്ചിന് രവീന്ദ്ര (10), റോബേര്‍ട്ട് ഡോണല്‍ (22) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് കിവീസ് ബാറ്റ്‌സ്മാന്‍മാര്‍. സഞ്ജു ഒരു ക്യാച്ച് സ്വന്തമാക്കി. നിര്‍ണ്ണായ സമയത്ത് ബൗളിംഗ് ചേയ്ഞ്ചുകള്‍ കൊണ്ടു സഞ്ജു ക്യാപ്റ്റന്‍സി മനോഹരമാക്കി.

You Might Also Like