അമ്പയറുമായി തര്‍ക്കിച്ച് അശ്വിന്‍, രഹാനയും ദ്രാവിഡും ഇടപെട്ടു

ന്യൂസിലാന്‍ഡിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ചില നാടകീയ സംഭവങ്ങളും അരങ്ങേറി. അമ്പയര്‍ നിതീന്‍ മേനോനും ആര്‍ അശ്വിനും തമ്മില്‍ നടത്തിയ തര്‍ക്കമാണ് നായകീയ സംഭവങ്ങളിലേക്ക് അരങ്ങേറിയത്.

അശ്വിന്റെ പുതിയ ബൗളിങ് റണ്‍ അപ്പില്‍ ഫോളോ ത്രൂ അമ്പയറുടെ കാഴ്ച മറക്കുന്നതോടെ നിതിന്‍ മേനോന്‍ ഇടപെടുകയായിരുന്നു.
അശ്വിന്റെ ഓവറില്‍ പലവട്ടം നിതിന്‍ മേനോന്‍ ഇന്ത്യന്‍ സ്പിന്നറുമായി സംസാരിച്ചു. എന്നാല്‍ ആ ഫോളോ ത്രൂയില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ തയ്യാറായില്ല.

രഹാനെയോടും അമ്പയര്‍ ഇക്കാര്യം പറഞ്ഞെങ്കിലും അശ്വിന്‍ പിന്മാറിയില്ല. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിക്കുന്നതും കാണാമായിരുന്നു.

പിച്ചിലെ ഡെയ്ഞ്ചല്‍ ഏരിയയില്‍ അല്ല അശ്വിന്റെ ഫോളോ ത്രൂ വരുന്നത്. എന്നാല്‍ അവിടെ അമ്പയറുടെ കാഴ്ച മറക്കുന്നുണ്ട്. നിയമം അനുസരിച്ചാണ് അവിടെ താന്‍ പന്തെറിയുന്നത് എന്ന നിലപാടില്‍ ഊന്നിയാണ് അശ്വിന്‍ അവിടെ അമ്പയറോട് സംസാരിച്ചത്.

അമ്പയറുടെ ശ്രദ്ധ കളയുന്നത് ശരിയല്ലെന്നാണ് ഇവിടെ ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര പ്രതികരിച്ചത്. ഡിആര്‍എസ് ഉണ്ടെങ്കിലും അമ്പയറുടെ വിധിക്ക് പ്രാധാന്യം ഉണ്ടെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ഡെയ്ഞ്ചര്‍ ഏരിയയില്‍ കൂടി അശ്വിന്‍ എത്താത്തതിനാല്‍ അമ്പയര്‍ക്ക് താക്കീത് നല്‍കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഡബ്ല്യുവി രാമന്‍ പറഞ്ഞു.

 

You Might Also Like