കമ്മലിട്ടവന്‍ പോയപ്പോള്‍ കടുക്കനിട്ടവനെത്തി, ബ്ലാസ്റ്റേഴ്സിന് സര്‍പ്രൈസ് ഗോള്‍ കീപ്പര്‍
യുവ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സോം കുമാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി കരാര്‍ ഒപ്പു വെച്ചു. സ്ലോവേനിയന്‍ ക്ലബ്ബായ എന്‍.കെ.ഒലിംപിജ ലുബ്ലിയാനയ്ക്കൊപ്പമുള്ള കാലാവധിക്ക് ശേഷമാണ് 19- കാരനായ സോം കേരളം ബ്ലാസ്റ്റേഴ്സ് എഫ്.സിയില്‍ എത്തുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ യൂത്ത് മത്സരങ്ങളില്‍ നിന്നുള്ള സോമിന്റെ അനുഭവസമ്പത്ത് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഗോള്‍കീപ്പിങ് വിഭാഗത്തിന് കൂടുതല്‍ കരുത്തേകും.
2005 ഫെബ്രുവരി 27 ന് ബെംഗളൂരുവില്‍ ജനിച്ച സോം കുമാര്‍ ബാംഗ്ലൂരിലെ അണ്ടര്‍ 13 ക്ലബ്ബ് ഫുട്ബോളിലൂടെയാണ് തന്റെ ഫുട്ബോള്‍ യാത്ര ആരംഭിച്ചത്. ബോക ജൂനിയേഴ്സ് അക്കാദമിയിലും BYFL അക്കാദമിയിലും അദ്ദേഹത്തിന്റെ കഴിവുകള്‍ പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. അദ്ദേഹത്തിന്റെ യൂറോപ്യന്‍ ഫുട്ബോള്‍ കരിയര്‍ 2020-ല്‍ സ്ലോവേനിയയിലെ എന്‍കെ ബ്രാവോയ്ക്കൊപ്പം ആരംഭിച്ചു. എന്‍ കെ ബ്രാവോയുടെ അണ്ടര്‍ 17 ഗോള്‍കീപ്പര്‍ ആയിരുന്ന സോം,സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ NK ബ്രാവോയുടെയും NK ക്രാക്ക U19 ടീമുകളില്‍ ഇടം നേടി, ഒടുവില്‍ 2023 ഫെബ്രുവരിയില്‍ NK ഒളിമ്പിജ ലുബ്ലിയാനയുമായുള്ള കരാറിലേക്ക് നയിച്ചു. ക്ലബിലെ മൂന്നാം ചോയ്സ് ഗോള്‍കീപ്പറായി തുടങ്ങിയെങ്കിലും, സോമിന്റെ അസാധാരണമായ കഴിവുകള്‍ അവനെ NK ഒളിമ്പിജ ലുബ്ലിയാനയുടെ u -19 ന്റെ സ്ഥിരം ഗോള്‍കീപ്പര്‍ ആക്കി മാറ്റി. തുടര്‍ന്ന്, യുവേഫ യൂറോപ്യന്‍ അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പ് സ്ക്വാഡിലേക്കുള്ള ടീമിലേക്കും സോം തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയുടെ U16, U17 ടീമുകളുടെ ഭാഗമായിരുന്ന സോം, ഒഡീഷയില്‍ നടന്ന 2022 SAFF U-20 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ U20 ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മാലിദ്വീപിനെതിരായ സെമി ഫൈനലിലും ബംഗ്ലാദേശിനെതിരായ ഫൈനലിലും അദ്ദേഹത്തിന്റെ പ്രകടനം ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. 2023-ല്‍, കുവൈറ്റില്‍ നടന്ന AFC U-20 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിന്റെ ഭാഗമായിരുന്ന സോം, പിന്നീട് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന 2023 SAFF U-19 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിജയത്തിന്റെ ഭാഗമായി.
സോം കുമാറിന്റെ ടീമിലേക്കുള്ള വരവിനെ കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ്
അവനില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉദ്ദേശമില്ലാതെ ഞാന്‍ പറയട്ടെ, സോം അവന്റെ തലമുറയിലെ ഏറ്റവും മികച്ച കഴിവുകളുള്ള കളിക്കാരില്‍ ഒരാളാണെന്ന് എനിക്ക് പറയാന്‍ കഴിയും. കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതിയില്‍ വിശ്വസിച്ച് വിദേശത്ത് നിന്ന് മടങ്ങിവരാന്‍ സോം തീരുമാനിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സോമിന് ഫുട്ബോളിന്റെ ശരിയായ അടിത്തറയുണ്ട്, കൃത്യമായ ലക്ഷ്യവും മാനസികാവസ്ഥയുമുണ്ട് ഒപ്പം പ്രായത്തിനനുസരിച്ചുള്ള പക്വതയുമുണ്ട് അതുകൊണ്ട് തന്നെ സോമിന്റെ എല്ലാ ദിവസവും പുതുതായി പഠിക്കുവാനും അതിലൂടെ കേരളാ ബ്ലാസ്റ്റേഴ്സില്‍ ശോഭനമായ ഭാവിയുണ്ടാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
കേരളാ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെ കുറിച്ച് സോം കുമാര്‍
‘കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്, ടീമിലേക്ക് സംഭാവനകള്‍ നല്‍കാനായി ഞാന്‍ കാത്തിരിക്കുന്നു. ഒരു കളിക്കാരനെന്ന നിലയില്‍ വളരാനുള്ള മികച്ച അവസരമാണിത്, ക്ലബ്ബിനും ആരാധകര്‍ക്കും വേണ്ടി എന്റെ ഏറ്റവും മികച്ചത് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു.’
സോമിന്റെ വരവോടെ, തമ്മില്‍ മത്സരിക്കാന്‍ കഴിവുള്ള ശക്തമായ ഒരു ഗോള്‍കീപ്പിംഗ് സ്ക്വാഡിനെ കെട്ടിപ്പടുക്കാനാണ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. സോമിന് ക്ലബ് എല്ലാവിധ ആശംസകളും നേരുന്നു, വരും സീസണില്‍ ക്ലബ്ബിന്റെ വിജയത്തിനായി അദ്ദേഹം മികച്ച സംഭാവനകള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.