തകര്‍ന്നത് 30 വര്‍ഷത്തെ ചരിത്രം, അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി താക്കൂറും സുന്ദറും

Image 3
CricketTeam India

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഏഴാം ടെസ്റ്റില്‍ ചെറുത്ത് നില്‍പ്പ് നടത്തി അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി യുവതാരങ്ങളായ ഷാര്‍ദുല്‍ താക്കൂറും വാഷിങ്ടണ്‍ സുന്ദറും. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഏഴാം വിക്കറ്റില്‍ 123 റണ്‍സ് പിന്നിട്ടതോടെ ഗബ്ബയിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഏഴാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ഇവര്‍ സ്വന്തമാക്കിയത്.

ഷാര്‍ദുളിന്റേയും, വാഷിങ്ടണിന്റെയും കൂട്ടുകെട്ട് 59 റണ്‍സ് തൊട്ടതോടെയാണ് ഇവര്‍ റെക്കോര്‍ഡ് ഇട്ടത്. 30 വര്‍ഷം മുന്‍പ് കപില്‍ ദേവും മനോജ് പ്രഭാകറും ചേര്‍ന്നുള്ള കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് ആണ് ഇവര്‍ മറികടന്നത്.

ഗബ്ബയിലെ ഇന്ത്യയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടുകള്‍

വാഷിങ്ടണ്‍ സുന്ദര്‍-ശര്‍ദുല്‍ താക്കൂര്‍ 123 (2021)
കപില്‍ ദേവ്-മനോജ് പ്രഭാകര്‍ 58(1991)
എംഎസ് ധോനി-ആര്‍ അശ്വിന്‍ 57(2014)
മനോജ് പ്രഭാകര്‍-രവി ശാസ്ത്രി 49(1991)
ജയ്സിംഹ-ബാപു നന്ദകര്‍ണി 44(1968)

മത്സരത്തില്‍ ഷാര്‍ദുല്‍ 67ഉം വാഷിംഗ്ടണ്‍ 62ഉം റണ്‍സെടുത്തിരുന്നു. ആറിന് 186 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നിടത്ത് നിന്നാണ് ഇവരുടെ അവിശ്വസനീയ കൂട്ടുകെട്ട് ഉയര്‍ന്നത്.

ഗബ്ബയിലെ ഇന്ത്യയുടെ ഏഴാമത്തെ ടെസ്റ്റ് ആണ് ഇത്. ഒരെണ്ണത്തില്‍ സമനില പിടിച്ച ഇന്ത്യ അഞ്ച് ടെസ്റ്റില്‍ ഇവിടെ തോറ്റിരുന്നു.