ഫിഫ റാങ്കിങ്ങിൽ വൻ കുതിപ്പുമായി പോർച്ചുഗൽ, ജർമനിക്ക് ആദ്യപത്തിൽ പോലുമിടമില്ല

കൊറോണ വൈറസ് മഹാമാരി മൂലം വളരെക്കാലമായി നിർത്തി വെച്ചിരുന്ന അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചതിനു ശേഷമുള്ള ഫിഫ റാങ്കിംഗ് പുറത്തു വന്നിരിക്കുകയാണ്. യൂറോപ്യൻ ടീമുകളുടെ മേധാവിത്വമുള്ള ആദ്യ പത്തു സ്ഥാനങ്ങളിൽ ലാറ്റിനമേരിക്കയിൽ നിന്നും നാലു ടീമുകൾക്ക് ഇടം നേടാനായിട്ടുണ്ട്.

ആദ്യ പത്തു സ്ഥാനങ്ങളിൽ പോർച്ചുഗലൈനാണ് ഏറ്റവുമധികം കുതിപ്പുണ്ടക്കാനായ യൂറോപ്യൻ രാജ്യം. രണ്ടു സ്ഥാനങ്ങൾ മുന്നേറാനായ പറങ്കികൾ ഇപ്പോൾ അഞ്ചാം സ്ഥാനത്താണുള്ളത് . അതേ സമയം ആദ്യ നാലു സ്ഥാനങ്ങളിൽ ബെൽജിയം, ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട് എന്നിവർ തന്നെ തുടർന്നിരിക്കുകയാണ്.ആദ്യ അഞ്ചിൽ ബ്രസീലാണ് യൂറോപ്പിനു പുറത്തു നിന്നുള്ള ഏക ടീം.

ആദ്യപത്തുസ്ഥാനങ്ങൾ ഇപ്രകാരമാണ്; 1-ബെൽജിയം, 2- ഫ്രാൻസ്, 3- ബ്രസീൽ, 4- ഇംഗ്ലണ്ട്, 5- പോർച്ചുഗൽ 6- യുറുഗ്വയ് 7- സ്പെയിൻ 8- ക്രൊയേഷ്യ, 9- അർജൻറീന, 10- കൊളംബിയ. എന്നാൽ ആദ്യപത്തിൽ ഇടം നേടാനാവാതെ യൂറോപ്യൻ വമ്പന്മാരായ ജർമനി പതിനാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അടുത്തിടെ നടന്ന രണ്ടു യുവേഫ നേഷൻസ്ലീഗ് മത്സരങ്ങളിൽ സമനിലയേറ്റുവാങ്ങേണ്ടി വന്നതാണ് ജർമനിക്ക് തിരിച്ചടിയായത്. എന്നാൽ കൊറോണ മഹാമാരിക്കു ശേഷം മത്സരങ്ങളൊന്നും കളിക്കാതിരുന്നിട്ടും ഇന്ത്യ റാങ്കിങ്ങിൽ ഒരു സ്ഥാനം നഷ്ടപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 109ആം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

You Might Also Like