നാളുകൾ എണ്ണപ്പെട്ട് ബാഴ്‌സ പരിശീലകൻ! ‘പുതിയ കോച്ച്’ സ്‌പെയിനിലെത്തി

ലാലിഗയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ബാഴ്‌സലോണ പരിശീലകന്‍ കീകെ സെറ്റിയന്റെ നാളുകള്‍ എണ്ണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മുന്‍ ബാഴ്‌സലോണ താരവും ഹോളണ്ട് പരിശീലകനുമായ റൊണാള്‍ഡ് കൂമാനാന്റെ പുതിയ നീക്കമാണ് ഇത്തരമൊരു റൂമറുകള്‍ പ്രചരിക്കാന്‍ കാരണം. തന്റെ പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ചൊവ്വാഴ്ച്ച അദ്ദേഹം ബാര്‍സലോണയിലെത്തിയതാണ് പുതിയ ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനം.

കഴിഞ്ഞ ജനുവരിയില്‍ ബാഴ്‌സലോണ ഏര്‍ണസ്റ്റോ വാല്‍വര്‍ഡെയെ പുറത്താക്കിയപ്പാേള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട ഒരു പേരായിരുന്നു അമ്പത്തേഴുകാരന്‍ റൊണാള്‍ഡ് കൂമാന്റേത്. എന്നാല്‍ ബാര്‍സലോണ കീകെ സെറ്റിയനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. എന്നാല്‍ ലാലിഗയില്‍ വീണ്ടും ബാഴ്‌സയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് സെറ്റിയന്റെ നാളുകള്‍ എണ്ണപ്പെട്ടതായി ഉറപ്പായിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് തന്റെ പുതിയ വീടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂമാന്‍ ബാഴ്‌സയിലെത്തിയപ്പോള്‍ പരിശീലക സ്ഥാന ഇപ്പോള്‍ ഏറ്റെടുക്കില്ലെന്നാണ് പറഞ്ഞത്. ബാഴ്‌സ പരിശീലക സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ തല്‍കാലം ഹോളണ്ട് പരിശീലക സ്ഥാനത്ത് തുടരുമെന്ന് തന്നെ സൂചിപ്പിച്ചിരുന്നു.

‘എന്നെ ബാഴ്‌സലോണ വിളിച്ചിരുന്നു. പക്ഷേ ഞാന്‍ ഹോളണ്ടിനെ യുറോപ്യന്‍ ചാമ്പ്യന്‍മാരാക്കാന്‍ വേണ്ടി തയ്യാറെടുക്കുകയാണ്. ടൂര്‍ണമെന്റിനു ശേഷം ബാഴ്‌സയെ പരിശീലിപ്പിക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ അതിനെപ്പറ്റി ചിന്തിക്കേണ്ട സമയമല്ല. എല്ലാവര്‍ക്കുമറിയാം ബാഴ്‌സയെ പരിശീലിപ്പിക്കുക എന്റെ സ്വപ്നമാണെന്നത്. ഭാവിയില്‍ അത് സഫലമാവും’ കാറ്റലൂണിയ റേഡിയോ ക്ക് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡ് കൂമാന്‍ അന്ന് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

You Might Also Like