പുതിയ ബാഴ്‌സ ജേഴ്‌സിയുടെ മാതൃക ചോർന്നു! നൈക്കിയോട് നഷ്ടപരിഹാരം ചോദിച്ച് ബാഴ്‌സ
സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയുടെ അടുത്ത സീസണിലേക്കുള്ള പുതിയ ജേഴ്‌സിയുടെ മാതൃക ചോര്‍ന്നു. നൈക്കിയുടെ സ്വീഡിഷ് വെബ്സൈറ്റിലാണ് പുതിയ ജേര്‍സിയുടെ ചിത്രം പുറത്തുവിട്ടത്. 2020-21 സീസണിലേക്കുള്ള ബാഴ്സയുടെ ഹോം കിറ്റാണ് ചോര്‍ന്നത്.
വിയര്‍പ്പിലും അലക്കുമ്പോഴും കളര്‍ നഷ്ടമാകുന്നുവെന്ന പരാതിയില്‍ 2020-21സീസണിലേക്ക് നൈക്കി ഇറക്കിയ പുതിയ ഹോം കിറ്റുകള്‍ അവര്‍ പിന്‍വലിച്ചുവെന്നു കാറ്റാലന്‍ മാധ്യമമായ സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് നൈക്കിയുടെ സ്വീഡിഷ് വെബ്‌സൈറ്റില്‍ പുതിയ ഹോം കിറ്റുകള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ബാഴ്സക്ക് ഇതില്‍ വന്ന നഷ്ടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാര്യനിര്‍വ്വാഹകരോട് ബാഴ്സ പ്രസിഡന്റ് ബെര്‍തെമ്യു ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം തരാന്‍ തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് ബാഴ്സയുടെ നീക്കം.
ക്ലബിന് വേണ്ടിയും സ്റ്റോറുകള്‍ക്ക് വേണ്ടിയുമുള്ള പുതിയ ജേഴ്സികള്‍ എന്ന് പുറത്തിറക്കുമെന്ന് നൈക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് ജേഴ്സിയുടെ മാതൃക ചോര്‍ന്നത്. പുതിയ ഹോം കിറ്റ് നിര്‍മിക്കാന്‍ ഒരു മാസത്തില്‍ കൂടുതല്‍ സമയം ആവശ്യമായി വരുമ്പോള്‍ ജൂലൈയില്‍ അവതരിപ്പിക്കേണ്ട ജേഴ്സി സെപ്റ്റംബറിലേ ഇനി ഇറക്കാന്‍ നൈക്കിക്ക് സാധിക്കുകയുള്ളു.