പോര്‍ച്ചുഗീസ് യുവ സൂപ്പര്‍ താരത്തെ റാഞ്ചി, തകര്‍പ്പന്‍ നീക്കവുമായി നോര്‍ത്ത് ഈസ്റ്റ്
ഐഎസ്എല്ലിലേക്ക് ഒരുക്കം മെല്ലയാണെന്ന് ഏറെ പഴികേട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തകര്‍പ്പന്‍ സൈനിംഗിന് നടത്തിയതായി സൂചന. പോര്‍ച്ചുഗീസ് വിംഗറും യുവതാരവുമായ ലൂയിസ് മച്ചാഡോയെ നോര്‍ത്ത് ഈസ്റ്റ് ടീമിലെത്തിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗീസ് ടോപ് ഡിവിഷന്‍ ക്ലബ്ബായ മൊറയ്‌റന്‍സ് എഫ്‌സിയുടെ താരമായിരുന്നു 27കാരനായ മച്ചാഡോ. മൊറെയ്റന്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരം ടീമിനായി ഇരുപതോളം മത്സരങ്ങളില്‍ നിന്നും ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
പ്രേമേയറെ ലീഗില്‍ നൂറോളം മത്സരങ്ങളില്‍ കളിച്ച് പരിചയ സമ്പന്നതയുള്ള മച്ചാഡോ ഇതാദ്യമായാണ് വിദേശത്ത് പന്ത് തട്ടാന്‍ ഒരുങ്ങുന്നത എന്ന പ്രത്യേകത കൂടിയുണ്ട്. മൊറയ്‌റന്‍സ് എഫ്‌സിക്ക് പുറമെ ടോണ്ടേല,ഫെയ്റിന്‍സ് ഉള്‍പ്പടെ വിവിധ പോര്‍ച്ചുഗീസ് ക്ലബ്ബുകള്‍ക്കായാണ് മുമ്പ് താരം കളിച്ചിട്ടുള്ളത്. മച്ചാഡോയുടെ സ്‌ഫോടനാത്മകമായ വേഗത ഐഎസ്എല്ലില്‍ പുതിയ ചരിത്രം സൃഷ്ടിച്ചേക്കും.
ടീമില്‍ നിലനിര്‍ത്തിയ ഉറുഗ്യന്‍ താരം ഫെഡറികോ ഗല്ലെഗോയാണ് നിലവില്‍ നോര്‍ത്ത് ഈസ്റ്റുമായി കാരാറിലുളള ഏക വിദേശ താരം. പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തെ കൂടി ടീമിലെത്തിക്കുന്നതോടെ മിഡ്ഫീല്‍ഡ് ശക്തിപ്പെടുത്താനാണ് നോര്‍ത്ത് ഈസ്റ്റിന്റെ നീക്കം.