ഐഎസ്എല്‍ സൂപ്പര്‍ താരത്തിന് യൂറോപ്യന്‍ ദേശീയ ടീമിലേക്ക് ക്ഷണം

Image 3
FootballISL

ഐഎസ്എല്ലിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളും മുന്‍ ഗോള്‍ഡണ്‍ ബൂട്ട് ജേതാവുമായ നെറിജസ് വാല്‍സ്‌കിസിന് ദേശീയ ടീമിലേക്ക് വിളിയെത്തി. ലിത്വാനിയയ്ക്ക് വേണ്ടിയുളള സൗഹൃദ മത്സരത്തിനും തുടര്‍ന്ന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുമുളള ടീമിലാണ് വാല്‍സ്‌കിസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 25-ന് കൊസോവോയ്ക്ക് എതിരെയാണ് ലിത്വാനിയയുടെ സൗഹൃദ മത്സരം നടക്കുന്നത്. മാര്‍ച്ച്-29, ഏപ്രില്‍-1 തീയ്യതികളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി ടീമുകള്‍ക്കെതിരെ ലിത്വാനിയക്ക് ലോകകപ്പ് യോഗ്യ മത്സരവുമുണ്ട്.

2019-20 സീസണില്‍ ചെന്നൈ എഫ്‌സിയിലൂടെയാണ് 33കാരനായ നെറിജസ് വാല്‍സ്‌കിസ് ഐഎസ്എല്ലില്‍ അരങ്ങേറിയത്. ആ സീസണില്‍ ചെന്നൈയെ ഫൈനല്‍ വരെ എത്തിച്ചത് നെറിജസിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. 20 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടിയ താരം ഗോള്‍ഡണ്‍ ബൂട്ടിനും ഉടമയായി.

തുടര്‍ന്ന് ഏഴാം സീസണില്‍ ജംഷഡ്ടൂപൂര്‍ എഫ്‌സിയിലേക്ക് താരം കൂടുമാറുകയായിരുന്നു. ഇത്തവണ 18 മത്സരങ്ങള്‍ കളിച്ച താരം 8 ഗോളുകള്‍ നേടിയാണ് സീസണ്‍ അവസാനിപ്പിച്ചത്. നിലവില്‍ ജംഷെഡ്പൂര്‍ എഫ്‌സിയുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടി താരത്തിന് ബാക്കിയുണ്ട്.