പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറി, ഗുരുതര ആരോപണവുമായി ശുഐബ് മാലിക്ക്

Image 3
CricketCricket News

പാക് ക്രിക്കറ്റിനെ തന്നെ പിടിച്ച് കൂലിക്കി ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായ മുതിര്‍ന്ന താരം ശുഐബ് മാലിക്ക്. ടീം സെലക്ഷനെ സംബന്ധിച്ചും ബോര്‍ഡിനുളളില്‍ നടക്കുന്ന ആഴിമതികളെ സംബന്ധിച്ചുമെല്ലാമാണഅ മാലിക്ക് തുറന്ന് പറയുന്നത്.

പാകിസ്താന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ പിടിയിലാണെന്നും താരങ്ങളുടെ ബന്ധങ്ങള്‍ മാനദണ്ഡമാക്കിയാണ് ടീം തെരഞ്ഞെടുപ്പെന്നമാണ് മാലിക്ക് ഷുഐബ് മാലിക്ക് ആരോപിക്കുന്നു. ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാലിക്ക് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ നമുക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമുണ്ടാകും. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നമുക്ക് ദഹിക്കാനാകാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. താരങ്ങളുടെ ബന്ധങ്ങള്‍ നോക്കി തിരഞ്ഞെടുക്കുന്ന രീതി മാറ്റി അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിലെടുക്കാന്‍ ശ്രമിക്കണം’ മാലിക്ക് പറഞ്ഞു.

സിംബാബ്വെയ്ക്കെതിരായ പരമ്പരയില്‍ ബാബര്‍ അസം പറഞ്ഞ നിരവധി താരങ്ങളുണ്ട്. എന്നാല്‍ അവരെയൊന്നും ടീമിലേക്ക് പരിഗണിക്കാന്‍ ബോര്‍ഡ് താത്പര്യം കാണിച്ചില്ല. ടീമിനെ സംബന്ധിച്ച് ബോര്‍ഡിലെ ഓരോരുത്തര്‍ക്കും ഓരോ താത്പര്യം കാണും. എന്നാല്‍ ക്യാപ്റ്റന്റെ വാക്കുകള്‍ അന്തിമമായിരിക്കണം. കാരണം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നത് ക്യാപ്റ്റനും അദ്ദേഹത്തിന്റെ ടീമുമാണ്’ മാലിക്ക് വ്യക്തമാക്കി.

സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം നിര്‍ദേശിച്ച താരങ്ങളെ ഉള്‍പ്പെടുത്താതിരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി മാലിക്ക് രംഗത്തെത്തിയത്.