അന്താരാഷ്ട്ര ടി20യില്‍ വീണ്ടും ആറ് പന്തില്‍ ആറ് സിക്‌സ്, എല്ലാ റെക്കോര്‍ഡും തകര്‍ന്നു

Image 3
CricketCricket News

ട്വന്റി 20 ക്രിക്കറ്റില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ന്ന് നേപ്പാള്‍. ഒരോവറിലെ ആറ് പന്തും സിക്‌സ് പറത്തി നേപ്പാള്‍ താരം ദിപേന്ദ്ര സിംഗ് ഐറിയാണ്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ നേപ്പാള്‍ അടിച്ച് കൂട്ടിയത് 20 ഓവറില്‍ 210 റണ്‍സ്. ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഖത്തറിനെതിരായ മത്സരത്തിലാണ് റെക്കോര്‍ഡുകള്‍ പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനായി 20-ാം ഓവറിലാണ് ഐറിയാണ്‍ ബാറ്റിംഗ് വിസ്‌ഫോടനം നടത്തിയത്. ഖത്തറിനായി പന്തെറിഞ്ഞത് കമ്രാന്‍ ഖാന്‍ എന്ന പേസറാണ്.

മത്സരത്തില്‍ ഐറി 21 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു. നേപ്പാള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 210 റണ്‍സ് നേടിയത്. മത്സരത്തില്‍ 32 റണ്‍സിന് നേപ്പാള്‍ വിജയിച്ചു.

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ യുവരാജ് സിംഗ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ഇതിന് മുമ്പ് ആറ് പന്തില്‍ ആറ് സിക്‌സുകള്‍ നേടിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ ഹെര്‍ഷല്‍ ?ഗിബ്‌സും ഈ നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയ താരമാണ് ഐറി. 10 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന താരം അതിവേഗത്തിലുള്ള അര്‍ദ്ധ സെഞ്ച്വറി നേടി. ഒമ്പത് പന്തിലാണ് ഐറി അന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മംഗോളിയയ്‌ക്കെതിരെ നേപ്പാള്‍ 20 ഓവറില്‍ നേടിയത് മൂന്ന് വിക്കറ്റിന് 314 റണ്‍സാണ്. 273 റണ്‍സിന്റെ വമ്പന്‍ ജയവും അന്ന് നേപ്പാള്‍ സ്വന്തമാക്കി.