പലരും പ്രശംസിക്കാന്‍ മറന്ന് പോയ പ്രതിഭ, ടീമിനായി തന്നിലുളളതെല്ലാം സമര്‍പ്പിക്കാന്‍ അയാള്‍ക്കൊരു മടിയുമില്ല
പ്രണവ് തെക്കേടത്ത്
ബോളുമായി ക്രീസിലേക്ക് ഓടിയടുക്കുമ്പോള്‍ തന്നെ തന്നെ സമര്‍പ്പിക്കുന്നവന്‍ , ഒരിക്കലും തളരാത്ത മനോവീര്യം കാത്തു സൂക്ഷിക്കുന്ന ലയേണ്‍ ഹേര്‍ട്ടഡ്
നീല്‍ വാഗ്‌നര്‍ …..
ഐസിസി യുടെ ടെസ്റ്റ് റാങ്കിങ്ങിലെ മൂനാം സ്ഥാനത്തിരിക്കുമ്പോള്‍ പോലും പലരും പ്രശംസിക്കാന്‍ മറന്നു പോവുന്ന കിവീസ് വര്‍ക്ക് ഹോഴ്‌സ് …
ഇടതുകയ്യന്‍ ഫാസ്റ്റ് ബോളേഴ്‌സിന്റെ മനോഹാരിതയൊന്നും അവകാശപ്പെടാനില്ലാത്തപ്പോഴും, ഷോര്‍ട് ബോളിനാല്‍ ഒരു സീരീസില്‍ ഉടനീളം സ്മിത്തിനെപോലും സമ്മര്‍ദ്ദത്തിലാഴ്ത്തിയവന്‍ , ടീമിന് വേണ്ടി തന്നിലുള്ളതെല്ലാം കളിക്കളത്തില്‍ നല്‍കുന്ന ഹൃദയത്തിനുടമ ..
പാകിസ്താനെതിരെ പൊട്ടിയ കാല്‍ വിരലിനാല്‍ 28 ഓവറുകള്‍ എറിഞ്ഞു തീര്‍ത്ത പോരാളി , 212 ടെസ്റ്റ് വിക്കറ്റുകളുമായി ഒരിക്കലും തളരാത്ത ആ മനസ്സോടെ അയാള്‍ മുന്നേറുകയാണ്
ജന്മദിനാശംസകള്‍ നീല്‍ വാഗ്‌നര്‍
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്