90 കിഡ്‌സിന് മറക്കാനാകുമോ നീല്‍ ജോണ്‍സണെ?, വിസ്മൃതിയിലേക്ക് മറഞ്ഞ സിംബാബ്‌വെ പ്രതിഭാസനന്‍

Image 3
CricketCricket News

ഷമീല്‍ സ്വലാഹ്

നീല്‍ ജോണ്‍സനെന്ന മുന്‍ സിംബാബ്വെന്‍ താരത്തിന്റെ മത്സരങ്ങള്‍ കണ്ടവര്‍ക്ക് അദ്ദേഹത്തെ കുറിച്ച് പ്രത്യേകിച്ച് പരിചയപ്പെടുത്തി തരേണ്ടതില്ല. ഏകദിന മത്സരങ്ങളില്‍ അയാളുടെ വില ആ ടീമിന് എത്രത്തോളം ഉപകാരപ്രദമായിരുന്നുവെന്നും അതോടൊപ്പം അറിയാം….

കണ്ടവര്‍ക്ക് ഏറെയും അയാള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് 1999ലെ വേള്‍ഡ് കപ്പ് മത്സരങ്ങളില്‍ മിന്നിത്തിളങ്ങിയ ഓര്‍മ്മകളുമായിരിക്കും…
ഓപ്പണിങ്ങ് ബാറ്റിങ്ങ്…ഓപ്പണിങ്ങ് ബൗളിങ്ങ്…
കക്ഷിക്ക് കിട്ടിയ റീച്ചും അതായിരുന്നു….

സിംബാബ്വെയുടെ സൂപ്പര്‍ സിക്‌സ് സ്റ്റേജിലേക്കുള്ള മുന്നേറ്റത്തിലെ തന്റെ വലിയ പങ്കിനൊപ്പം, മൂന്ന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളും ആവേള്‍ഡ് കപ്പില്‍ അയാള്‍ നേടുകയുണ്ടായി. മൂന്നും ബാറ്റ് കൊണ്ടും, പന്ത് കൊണ്ടും നടത്തിയ സൂപ്പര്‍ ഓള്‍റൗണ്ടിങ്ങ് മികവിലൂടെയും…

കെനിയയുമായുള്ള മത്സരത്തിലായിരുന്നു ആദ്യത്തെ മാന്‍ ഓഫ് ദി മാച്ച്. 59 റണ്‍സും, 4 വിക്കറ്റും…

അയല്‍ക്കാരും ടൂര്‍ണമെന്റ് സെമി ഫൈനലിസ്റ്റുകളുമായ സൗത്താഫ്രിക്കക്കെതിരെയായിരുന്നു രണ്ടാമത്തെ മാന്‍ ഒഫ് ദി മാച്ച്.സിംബാബ്വെയുടെ ഉജ്വല വിജയത്തിനേകിയ 76 റണ്‍സും, 3 വിക്കറ്റും….

സൂപ്പര്‍ സിക്‌സില്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു മൂന്നാമത്തെ മാന്‍ ഓഫ് ദി മാച്ച്. പുറത്താകാതെ നേടിയ 132 റണ്‍സും, 2 വിക്കറ്റും…. ബാറ്റിങ്ങില്‍ അയാളുടെ ഒറ്റയാള്‍ പോരാട്ടത്തിനുള്ളില്‍ ഒതുങ്ങിയ ആ മത്സരത്തില്‍ സിംബാബ്വെ പരാജയപ്പെട്ടങ്കിലും, മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് മറ്റാരും അര്‍ഹരുമല്ലായിരുന്നു….

എന്നാല്‍ അതിന് ശേഷം സിംബാബ്വെന്‍ ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍ മൂലം അയാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധിക കാലമൊന്നും ഉണ്ടായതുമില്ല. ഒരു ആക്രമണകാരിയായ ഇടംകയ്യന്‍ ബാറ്റിങ്ങും, ചതി നിറഞ്ഞ വലംകയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളിങ്ങുമെല്ലാം നിറഞ്ഞ് നിന്ന ഒരു മികച്ച ഓള്‍റൗണ്ടറെ അന്താരാഷ്ട്ര ക്രിക്കറ്റിന് അതോടൊപ്പം നഷ്ടമാവുകയും ചെയ്തു….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍