ഇന്ത്യയ്ക്കിതാ ലക്ഷണമൊത്തൊരു ഫിനിഷര്‍, ഹാര്‍ദ്ദിക്കിന്റെ ധാര്‍ഷ്ട്യത്തിന് ഇനി വഴങ്ങേണ്ട

Image 3
Uncategorized

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പര കൂടി അവസാനിച്ചതോടെ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു താരോദയം കൂടിയാണ് ഉണ്ടായിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യയ്ക്ക് നഷ്ടമായ ലക്ഷണമൊത്തൊരു ഫിനിഷര്‍ എന്ന റോള്‍ ചെയ്യാന്‍ തനിയ്ക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് യുവതാരം വെങ്കിടേഷ് അയ്യര്‍

വിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ 19 പന്തില്‍ പുറത്താവാതെ 35 റണ്‍സാണ് വെങ്കിടേഷ് അയ്യര്‍ നേടിയത്. ഇതില്‍ രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടും. കൂടാതെ 2.1 ഒരു ഓവര്‍ എറിഞ്ഞ വെങ്കി രണ്ട് നിര്‍ണ്ണായക വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

ഹാര്‍ദിക് പണ്ഡ്യയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ വെങ്കടേഷിന്റെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ വലിയ ആശ്വാസമാണ് നല്‍കുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ ഓപ്പണറായി അപ്രതീക്ഷിത മികവ് പ്രകടിപ്പിച്ച വെങ്കടേഷ് അയ്യറോട് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത് ഫിനിഷറുടെ റോളിലെത്താന്‍. ടീം ആവശ്യപ്പെടുന്നതെന്തും ചെയ്യുന്ന താരമെന്ന പ്രതിച്ഛായ, ചുരുങ്ങിയ നാളിനുള്ളില്‍ തന്നെ സ്വന്തമാക്കി കഴിഞ്ഞു മധ്യപ്രദേശ് ഓള്‍റൗണ്ടര്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം അവസാനം വരെ ക്രീസില്‍ നിന്ന് പൊരുതിയ വെങ്കടേഷ്, മൂന്ന് കളിയിലും ഫിനിഷറായി തിളങ്ങി. ആകെ 50 പന്ത് നേരിട്ട വെങ്കടേഷ് നേടിയത് 92 റണ്‍സാണ്.

രണ്ടാം ടി20യിലെ നിര്‍ണായക ഘട്ടത്തില്‍ ബൗള്‍ ചെയ്യാന്‍ അവസരം നല്‍കണമെന്ന് രോഹിത് ശര്‍മയോട് ആവശ്യപ്പെട്ട വെങ്കടേഷ് പ്രായത്തെ വെല്ലുന്ന പക്വതയും ആത്മവിശ്വാസവുമാണ് പ്രകടിപ്പിച്ചിരുന്നു.

രഞ്ജി ട്രോഫിയില്‍ കളിക്കാതെ മാറിനില്‍ക്കുന്ന ഹാര്‍ദിക് പണ്ഡ്യയുടെ സമീപനത്തില്‍ല സെലക്ടര്‍മാര്‍ അതൃപ്തി പരസ്യമാക്കിയതിനിടെയാണ് വെങ്കടേഷിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം. ബൗളിംഗിലും തിളങ്ങാനായാല്‍ ഒക്ടബോറിലെ ടി20 ലോകകപ്പില്‍ ഫിനിഷറുടെയും ഓള്‍റൗണ്ടറുടെയും റോളില്‍ വെങ്കടേഷിനെ തന്നെ ഉറപ്പിക്കാം