സാം കറണ്‍ പറയാനുളള ആ ഇന്ത്യന്‍ ബൗളറെ കുറിച്ച്, ‘എന്തുകൊണ്ടാണ് അദ്ദേഹം ഒരു നല്ല ബൗളറാകുന്നതെന്ന് കണ്ടു’

ഇന്ത്യന്‍ യുവപേസര്‍ നടരാജനെ പ്രശംസ കൊണ്ട് മൂടി ഇംഗ്ലീഷ് സൂപ്പര്‍ ഹീറോ സാം കറണ്‍. മത്സരത്തില്‍ നടരാജന് മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നും ഇതാണ് വിജയത്തിന് പ്രതിബദ്ധമായതെന്നും കറണ്‍ സൂചിപ്പിക്കുന്നു.
‘ഞങ്ങള്‍ കളി ജയിച്ചില്ല, പക്ഷേ കളിച്ച രീതിയില്‍ സന്തോഷമുണ്ട്. വിജയം തന്നെയാണ് എനിക്കിഷ്ടം. പക്ഷേ ഇതൊരു മികച്ച അനുഭവമാണ്. ഭൂരിഭാഗം പന്തുകളും കളിച്ച് മത്സരം അവസാനം വരെയെത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നടരാജന് അവസാനം നന്നായി പന്തെറിഞ്ഞു, എന്തുകൊണ്ടാണ് അദ്ദേഹം ഒരു നല്ല ബൗളറാകുന്നതെന്ന് കണ്ടു. ഭുവിയും മികച്ച ബോളറാണ്. അതാണ് അദ്ദേഹത്തെ ഞാന്‍ കളിക്കാതെ വിട്ടത്.’ മത്സര ശേഷം സാം കറെന് പറഞ്ഞു.
അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണമെന്നിരിക്കെ നന്നായി പന്തെറിഞ്ഞ നടരാജന് ഏഴ് റണ്‍സാണ് വഴങ്ങിയത്. ഇതോടെ ഇന്ത്യ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഏഴു റണ്‍സിന്റെ ജയം സമ്മാനിക്കുകയായിരുന്നു.
മത്സരത്തില്‍ 83 പന്തില്‍ നിന്ന് മൂന്നു സിക്സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത സാം കറന് ആണ് ഇംഗ്ലണ്ടിനായി പോരാടിയത്.